അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ഈ ചായകൾ സഹായിക്കും
Authored by റ്റീന മാത്യു | Samayam Malayalam | Updated: 18 Aug 2023, 6:30 pm
അമിതവണ്ണം കുറയ്ക്കാൻ വീട്ടിൽ തയാറാക്കാം ഈ ചായകൾ. പ്രകൃതിദത്തമായ രീതിയിലുള്ള ഈ ചായകൾക്ക് പാർശ്വഫലങ്ങളില്ല.
ഇഞ്ചി ചായ
ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇഞ്ചി ചായ. ഇഞ്ചിയിൽ ഷോഗോൾ, ജിഞ്ചറോൾ എന്നിങ്ങനെ രണ്ട് ശക്തമായ ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും അരയ്ക്കു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും രാവിലെ ഇഞ്ചി ചായ കഴിക്കുന്നത് ശരീരഭാരം കൂടുന്നതും അതുപോലെ വയറിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും ഇല്ലാതാക്കും. മെറ്റബോളിസത്തെ വേഗത്തിലാക്കി കലോറി എരിച്ച് കളയാൻ നല്ലതാണ് ഇഞ്ചി ചായ.
ദൈനംദിന ഭക്ഷണക്രമത്തിനൊപ്പം ഈ ജ്യൂസുകള്‍ ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും
ദൈനംദിന ഭക്ഷണക്രമത്തിനൊപ്പം ഈ ജ്യൂസുകള്‍ ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും
കറുവാപ്പട്ട ചായ
പ്രകൃതിദത്ത മധുരമായത് കൊണ്ട് തന്നെ കറുവപ്പട്ടയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശക്തമായ ആന്റിഓക്സിഡന്റ് ഘടകങ്ങളും ഇതിൽ വലിയ അളവിൽ കാണപ്പെടുന്നു. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുകയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
ഒരു കപ്പ് ഉണ്ടാക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അര ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക
കുറച്ചു നേരം വച്ച് തണുത്തതിന് ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ദിവസവും ഒരു ഗ്ലാസ് കുടിക്കുക
ലെമൺ ടീ
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതാണ് നാരങ്ങ. അതുകൊണ്ട് തന്നെ രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഇത് ഏറെ സഹായിക്കും. ഇതുകൂടാതെ, ശക്തമായ ആന്റിഓക്സിഡന്റ് ഘടകങ്ങൾ, ഹെർബൽ ഘടകങ്ങൾ, ലയിക്കുന്ന നാരുകൾ, ഇവയെല്ലാം ചേർന്ന് മനുഷ്യശരീരത്തിന്റെ ഭാരം കുറയ്ക്കാനും വയറിന് ചുറ്റുമുള്ള അമിതവണ്ണത്തിന്റെ പ്രശ്നത്തെ ഇല്ലാതാക്കാനും സഹായിക്കുന്ന നിരവധി ഘടകങ്ങളാണ് ലെമൺ ടീയിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ദിവസവും ലെമൺ ടീ കുടിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കുകയും അമിതവണ്ണവും നിയന്ത്രിക്കുകയും ചെയ്യും.
ഗ്രീൻ ടീ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പൊതുവെ കുടിക്കുന്നതാണ് ഗ്രീൻ ടീ. ആരോഗ്യ വിദഗ്ധർ പോലും ഗ്രീൻ ടീ കുടിക്കാൻ പലപ്പോഴും നിർദേശിക്കാറുണ്ട്. പ്രധാനമായും, ഈ ഹെർബൽ ടീ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. അമിതമായുള്ള വിശപ്പ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു, ഉപാപചയ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു തുടങ്ങി നിരവധി ഗുണങ്ങൾ ഗ്രീൻ ടീയ്ക്കുണ്ട്. അതുകൊണ്ട് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഹെൽത്തി ഡ്രിങ്ക് ആണെന്ന കാര്യത്തിൽ സംശയം വേണ്ട.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക