Also Read : എയർഹോസ്റ്റസിനെ ശല്യം ചെയ്തു, അനുവാദമില്ലാതെ ഫോട്ടോ പകർത്തി; പിടിച്ചപ്പോൾ മാപ്പ് പറഞ്ഞുതടിയൂരി; കേസെടുത്ത് വനിതാ കമ്മീഷൻ
1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയാണ് ഓഗസ്റ്റ് മാസത്തിൽ ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വേനൽക്കാലത്ത് വിതച്ച വിളകളുടെ വിളവ്, പ്രധാനമായും അരി മുതൽ സോയാബീൻ വരെ, വർദ്ധിപ്പിച്ച വിലയും മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പവും ചേർന്നപ്പോൾ ജൂലൈ മാസത്തിൽ 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്.
ഒന്നിലധികം സിം കാർഡുണ്ടോ? പണിയാകും, പഴയ സിം കാർഡുകൾ കണ്ടെത്താം
ഇന്ത്യയ്ക്ക് ആവശ്യമായ മഴയുടെ 70 ശതമാനവും കൃഷിയിടങ്ങൾ നനയ്ക്കാനും ജലസംഭരണികളും ജലാശയങ്ങളും വീണ്ടും നിറയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ, മൺസൂൺ പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ കാര്യമായ കാലവർഷം ലഭിച്ചിട്ടില്ല.
ഇതുവരെയുള്ള മഴയുടെയും അവശേഷിക്കുന്ന മാസങ്ങളിലെ പ്രതീക്ഷകളുടെയും അടിസ്ഥാനത്തിൽ ഈ മാസം ഇന്ത്യയിൽ ശരാശരി 180 മില്ലീമീറ്ററിൽ (7 ഇഞ്ച്) കുറവ് മഴയാണ് ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റിലെ ആദ്യ 17 ദിവസങ്ങളിൽ രാജ്യത്ത് 90.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണയായി ലഭിക്കേണ്ടതിനേക്കാൾ 40 ശതമാനം കുറവാണുള്ളത്. 254.9 മില്ലിമീറ്റർ മഴയാണ് ഈ മാസം ലഭിക്കേണ്ടിയിരുന്നത്. ഇത്തവണ മഴ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
അതേസമയം, വരുന്ന രണ്ട് ആഴ്ച മഴയ്ക്ക് കാര്യമായ പുരോഗതിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
Also Read : പുതുപ്പള്ളിയിൽ ഇത്ര നാൾ കൊണ്ട് കിഫ്ബി വഴി നടന്നത് സ്കൂൾ കെട്ടിട വികസനം മാത്രം; വി എൻ വാസവൻ
ഈ വരൾച്ച കേരളത്തേയും സാരമായി തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യതി ഉൽപാദനം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ലോഡ് ഷെഡിങ് സാധ്യതയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. സംസ്ഥാനത്ത് മലയോര ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്.
Read Latest National News and Malayalam News