‘ ‘ഇന്ത്യ’ സഖ്യമാണ് മുന്നിലുള്ളത്. ഓരോ സീറ്റിലേക്കും ആരാണ് മികച്ചതെന്ന് സഖ്യം ചർച്ചചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വാരണസി മണ്ഡലത്തില്‍നിന്ന് മത്സരിച്ചാല്‍ അവര്‍ വിജയിക്കും’. പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. രാജ്യത്തിന്റെ അവസ്ഥയെന്താണെന്ന് ജനങ്ങൾക്കറിയാം. ഇത്തവണ ചെങ്കോട്ടയില്‍ മോദി നടത്തിയത് അവസാന പ്രസംഗമായിരുന്നു. അടുത്ത വര്‍ഷം ‘ഇന്ത്യ’ സഖ്യത്തില്‍ നിന്നുള്ള വ്യക്തിയാകും പ്രധാനമന്ത്രിയാവുകയെന്നും അവർ പറഞ്ഞു.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ അതിവേഗ യാത്ര; ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ‘വന്ദേ സാധാരൺ’ ഒക്ടോബറിലെത്തും
Nilambur Nanjangud Railway: നഞ്ചൻകോട് – നിലമ്പൂർ റെയിൽ പാത; പ്രതീക്ഷയോടെ മലപ്പുറം വയനാട് ജില്ലക്കാർ
‘വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ സങ്കടങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് വര്‍ധിച്ചു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. അടുത്ത വര്‍ഷം ‘ഇന്ത്യ’ സഖ്യത്തില്‍ നിന്നുള്ള പ്രധാനമന്ത്രി വന്ന് രാജ്യത്തെ മുന്നോട്ടുനയിക്കും’, ചതുര്‍വേദി പറഞ്ഞു.
പ്രിയങ്ക മത്സരിച്ചാൽ ജയം ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാരണാസി മണ്ഡലത്തിൽ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവുമായി ശിവസേന നേതാവ് രംഗത്തുവരുന്നത്. പ്രിയങ്ക ഗാന്ധി അമേത്തിയിൽ മത്സരിച്ചാൽ ഓരോ പാർട്ടി പ്രവർത്തകനും വിജയത്തിനായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടാമത്തെ വലിയ മാൾ; കൊച്ചിക്കാർക്ക് ഓണസമ്മാനമായി ഫോറം മാൾ തുറന്നു; 90 റീടെയിൽ കേന്ദ്രങ്ങൾ
പ്രിയങ്കാ ഗാന്ധിക്ക് മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കണമെങ്കിൽ, വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങും. ഉത്തർപ്രദേശിലെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണെന്നും അജയ് റായി പറഞ്ഞിരുന്നു.