ആറക്കോണത്തിനും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ 144 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇവിടെയാണ് വേഗപരിധി ഉയർത്താൻ അനുമതി നൽകിയിരിക്കുന്നത്. ചെന്നൈ – ബെംഗളൂരു വന്ദേ ഭാരത് നാല് മണിക്കൂർ 25 മിനിറ്റുകൊണ്ടാണ് നിലവിൽ സർവീസ് നടത്തുന്നത്. വേഗപരിധി ഉയർത്തുന്നതോടെ ഇനി നാല് മണിക്കൂറിനുള്ളിൽ വന്ദേ ഭാരതിന് സർവീസ് പൂർത്തിയാക്കാൻ കഴിയും.
ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്; 39 അംഗ സമിതി
സംസ്ഥാനത്ത് ആദ്യമായി കുട്ടവഞ്ചി തുഴയൽ മത്സരം
ശതാബ്ദി, ബൃന്ദാവൻ എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ നിലവിൽ 6 മണിക്കൂർകൊണ്ട് പിന്നിടുന്ന ദൂരം, ഇനി അഞ്ചര മണിക്കൂറിൽ താണ്ടാൻ കഴിയുമെന്നും റെയിൽവേ അറിയിച്ചു. ആറക്കോണത്തിനും ജോലാര്‍പേട്ടയ്ക്കും ഇടയിൽ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുന്ന 124 ട്രെയിനുകളുടെ വേഗപരിധി 130 ആക്കി ഉയർത്തുന്നത് സംബന്ധിച്ച സർക്കുലർ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ടനുസരിച്ച് ബെംഗളൂരു, കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാ സമയത്തിൽ ഇനി കുറവുണ്ടാകും. പാതയിലെ ഭൂരിഭാഗം ജോലിയും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കാണോ, കുഴല്‍നാടനാണോ ആണത്തം: കെ സുധാകരന്
അതേസമയം വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ 130 കിലോമീറ്റർ സ്പീഡ് ഇവിടെ എടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജോലാർപേട്ട പാതയിലെ പണി പൂർത്തിയായ സാഹചര്യത്തിൽ മെച്ചപ്പെട്ട വേഗത പാലിക്കാനാകും റെയിൽവേ ശ്രമിക്കുക.