കുവൈത്ത് സിറ്റി > കുവൈത്തിലേക്ക് പ്രവേശിച്ച് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വിവിധ ഗൾഫ് രാജ്യങ്ങളിലെ വാഹനങ്ങളിൽ നിന്ന് ട്രാഫിക് പിഴ ഈടാക്കാനുള്ള ധാരണ കുവൈത്തിന് സഹായകരാമായതായി റിപ്പോർട്ട്. കുവൈറ്റ് സന്ദർശിച്ച ഗൾഫ് പൗരന്മാരുടെ വാഹനങ്ങൾക്കെതിരെ ഈ വർഷം ഏകദേശം 400,000 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ ചിലത് അമിത വേഗത, അശ്രദ്ധയോടെ വാഹനം ഓടിക്കൽ എന്നിങ്ങനെ ഗുരുതരമായവയാണ്. നേരത്തെ ഇത്തരം നിയമലംഘനങ്ങളിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നത് പ്രായോഗികമായിരുന്നില്ല.
എന്നാൽ പുതിയ ധാരണ പ്രകാരം ഇത്തരം നിയമലംഘനങ്ങൾ അതത് ഗൾഫ് രാജ്യങ്ങളിലേക്ക്, അവരുടെ പൗരന്മാരിൽ നിന്ന് പിഴ ഈടാക്കാനായി അയച്ചുകൊടുത്തു. ഇത് ഏകദേശം 8 ദശലക്ഷം ദിനാർ വരുമെന്നാണ് കണക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..