കുവൈത്ത് സിറ്റി > രാജ്യത്തിൻറെ സമുദ്രപരിധിക്ക് അകത്തുവച്ച് കുവൈത്ത് മത്സ്യബന്ധന കപ്പലുകൾ കടൽക്കൊള്ളയ്ക്ക് ഇരയാകുന്ന സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകി. സമീപകാലത്തായി കുവൈത്ത് കടലിൽ നിന്നും മൂന്ന് മത്സ്യബന്ധന ട്രോളറുകൾ കൊള്ളയടിച്ചതായി ഫെഡറേഷൻ വെളിപ്പെടുത്തി.
കുവൈത്ത് മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തി മീൻപിടിത്തം നിർത്താൻ നിർബന്ധിതരാക്കാനുള്ള സംഘടിത ശ്രമമായാണ് കൊള്ള എന്ന് അവർ പറഞ്ഞു. കടലിൽ പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും സുരക്ഷാ ചെക്ക്പോസ്റ്റുകൾ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയതായി ഫെഡറേഷൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ പരിഗണിച്ച് ഈ പ്രതിസന്ധിക്ക് അറുതി വരുത്തണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..