Also Read : സൈന്യത്തിന് കൂടുതൽ അധികാരം; പാകിസ്താനിലെ നിർണായക ബിൽ ഒപ്പുവയ്ക്കാതെ പ്രസിഡന്റ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സ്വന്തം പാർട്ടിയുടെ സർക്കാരിനെ അടുത്തിടെ പരസ്യമായി വിമർശിച്ച് വിമതസ്വരം ഉയർത്തിയ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങൾ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Bank Attachment: ജപ്തിയും ലേല നടപടികളും അനുവദിക്കില്ലെന്ന് കർഷകർ
ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് തന്നെയാകുമോ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതും കണ്ടറിയേണ്ടതാണ്. രാജസ്ഥാന്റെ ചുമതല പൈലറ്റിന് തന്നെയാണെന്നാണ് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സച്ചിൻ പൈലറ്റ് സംസ്ഥാനത്ത് പ്രചരണം തുടങ്ങിയതായും 24ന് മസൂദയിൽ വലിയ റാലി വിളിച്ചുചേർത്തതായും റിപ്പോർട്ടുകളുണ്ട്.
1980ൽ ജോധ്പൂരിൽ നിന്ന് എംപിയുമായിരുന്നു. ഏഴാം ലോക്സഭ അസംബ്ലിയിൽ അംഗമായ അദ്ദേഹം എട്ട്, പത്ത്, 11, 12 എന്നീ അസംബ്ലികളിലും ജോധ്പൂരിൽ നിന്നുള്ള അംഗമായിരുന്നു. പിന്നീട്, 1998 മുതൽ 2003 വരെയും 2008 മുതൽ 2013 വരെയും ഗെലോട്ട് രാജസ്ഥാന്റെ മുഖ്യമന്ത്രിയായിരുന്നു. കോൺഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉയർന്നതോടെ മുഖ്യമന്ത്രി പദം നിലനിർത്തിക്കൊണ്ട് വേണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു.
അതിനിടെ, അന്തരിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി ഉയർത്തിയ ആരോപണത്തെ എതിർത്ത സച്ചിനു പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. രാജേഷ് പൈലറ്റിനെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ എയർഫോഴ്സിന്റെ ത്യാഗങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Also Read : ഇനി കുതിച്ചുപായാം; പരീക്ഷണ ഓട്ടം നടത്തി ഓറഞ്ച് വന്ദേ ഭാരത്; വീഡിയോ കാണാം
സച്ചിൻ പൈലറ്റിന് പുറമെ, പാർട്ടിയിൽ വിമത സ്വരം ഉയർത്തി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനേയും ജി 23 നേതാക്കളേയും ഉൾപ്പെടുത്തിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്.
Read Latest National News and Malayalam News