പൊരിവെയിലത്തും കൂളായി ട്രാഫിക് നിയന്ത്രിക്കാം; പോലീസുകാർക്ക് എസി ഹെൽമറ്റ്; പരീക്ഷണം അഹമദാബാദിൽ
Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 21 Aug 2023, 12:38 pm
പരീക്ഷണാടിസ്ഥാനത്തിൽ ആറുപോലീസുകാർക്കാണ് എസി ഹെൽമറ്റ് നൽകിയിരിക്കുന്നത്. എസി ഹെൽമറ്റ് ഉപകാരപ്രദമാണെന്ന് വ്യക്തമായാൽ എല്ലാ ഉദ്യോഗസ്ഥർക്കും ഇത് വിതരണം ചെയ്യും
ഹൈലൈറ്റ്:
- പോലീസുകാർക്ക് എസി ഹെൽമറ്റ്
- പരീക്ഷണം അഹമദാബാദിൽ
- വെയിലത്ത് ഇനി കൂളാകാം
അഹമദാബാദിലെ പിരാന ക്രോസ്റോഡിലെ ഗതാഗതം നിയന്ത്രിക്കുന്ന ദിവ്യരാജ്സിങ് എന്ന ട്രാഫിക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ എസി ഹെൽമറ്റ് നൽകിയിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമറ്റുകൾ ഓരോ എട്ടുമണിക്കൂറിലും ചാർജ് ചെയ്യേണ്ടതുണ്ട്. സാധാരണ ട്രാഫിക് പോലീസ് ഹെൽമറ്റിനേക്കാൾ 500 ഗ്രാം ഭാരം അധികമുണ്ട് ഈ ഹെൽമറ്റിന്.
Sanjith Chaiwala: കോഫി നഗരത്തിൽ ‘ചായ’ പ്രേമം ആഗോള ഹിറ്റായ കഥ
അന്തരീക്ഷ വായു വലിച്ചെടുത്ത് അത് മുഖത്തേക്ക് തിരിച്ചുവിടുകയും താപനിലയും പൊടിയും കുറയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഹെൽമറ്റിന്റെ രൂപകൽപ്പന. പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതാണെങ്കിലും സാധാരണ ഹെൽമറ്റിനെപ്പോലെ തലയെ സംരക്ഷിക്കാൻ കഴിയുന്നവയാണ് ഈ ഹെൽമറ്റുകളും. നോയിഡ ആസ്ഥാനമായുള്ള കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഹെൽമറ്റ് നിർമ്മിച്ചിരിക്കുന്നത്.
ഇനി കുതിച്ചുപായാം; പരീക്ഷണ ഓട്ടം നടത്തി ഓറഞ്ച് വന്ദേ ഭാരത്; വീഡിയോ കാണാം
സാധാരണ ട്രാഫിക് ഹെൽമെറ്റുകൾ കാഴ്ചയിൽ കനംകുറഞ്ഞതാണ്. എന്നാൽ എസി ഹെൽമെറ്റുകളുടെ മുൻവശത്ത് അധിക ഫാൻ പോലെയുള്ള ഒന്ന് ഘടിപ്പിച്ചിട്ടുണ്ട്. വായു എടുക്കുന്നതിനും പുറത്തള്ളുന്നതിനും സഹായിക്കുന്നതാണ് ഇത്. ഹെൽമറ്റിനുള്ളിൽ നാല് തരം ഫാനുകളാണുള്ളത്. ശ്വസിക്കാനും തണുപ്പിക്കാനും മറ്റും ഇവ സഹായിക്കുന്നു. എസി ഹെൽമറ്റ് ഉപയോഗിച്ചുള്ള ട്രാഫിക് പോലീസിന്റെ പരീക്ഷണം ഓഗസ്റ്റ് 10നാണ് ആരംഭിച്ചത്. ഇത് വിജയിച്ചാൽ ട്രാഫിക് കോൺസ്റ്റബിൾമാർക്ക് പുതിയ ഹെൽമറ്റ് വിതരണം ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- Liveപ്രചരണച്ചൂടിൽ പുതുപ്പള്ളി: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം ഇന്ന്
- ADVT: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ – ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ വൻ വിലക്കുറവ്!
- കേരളംകഴിഞ്ഞ സർക്കാരിനേക്കുറിച്ച് ചെറു പരാമർശം പോലുമില്ല; വിമർശനവുമായി ജി സുധാകരൻ
- ലോകവാര്ത്തകള്സൈന്യത്തിന് കൂടുതൽ അധികാരം; പാകിസ്താനിലെ നിർണായക ബിൽ ഒപ്പുവയ്ക്കാതെ പ്രസിഡന്റ്
- ഇന്ത്യഗെലോട്ട് പുറത്ത്, സച്ചിൻ അകത്ത്; രാജസ്ഥാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കൾക്ക് പ്രാധാന്യം നൽകി കോൺഗ്രസ് പ്രവർത്തക സമിതി
- ബിസിനസ് ന്യൂസ്ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; ലോക രാജ്യങ്ങൾക്ക് വെല്ലുവിളിയാകുമോ?
- തിരുവനന്തപുരംതുമ്പയിൽ നാഗാലാന്റ് സ്വദേശിനിക്കുനേരെ ലൈംഗികാതിക്രമം, മേനംകുളം സ്വദേശി അറസ്റ്റിൽ
- എറണാകുളംഡ്രൈവർ ഉറങ്ങിപ്പോയി, പിക്കപ്പ് വാൻ രണ്ടുസ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിനിടിയിൽപ്പെട്ട ഒരാളെ വലിച്ചിഴച്ചുകൊണ്ടുപോയി, സ്ത്രീകൾക്ക് ദാരുണാന്ത്യം
- കേരളംഇത്തവണ ഓണം പൊടിപൊടിക്കും; 1500 ഓണ വിപണികള്‍; സബ്സിഡി ഇനങ്ങൾ നിരവധി; 13 ഇനങ്ങൾ 462 രൂപയ്ക്ക്, വിശദാംശങ്ങൾ ഇങ്ങനെ
- സിനിമഎടോ, തനിക്കെന്നെ കല്യാണം കഴിച്ചൂടേ! നസ്രിയയുടെ ചോദ്യത്തില്‍ മാറിമറിഞ്ഞ ഫഹദ് ഫാസിലിന്റെ ജീവിതം
- സെലിബ്രിറ്റി ന്യൂസ്ലളിതം, സുന്ദരം, മനോഹരം; കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ വിവാഹ വാര്‍ഷികവും വ്യത്യസ്തമാക്കി ബേസില്‍ ജോസഫ്
- സൗന്ദര്യംചർമ്മത്തിന്റെ ആരോഗ്യവും യുവത്വവും നിലനിർത്താൻ ഈ ജ്യൂസ് കുടിച്ചാൽ മാത്രം മതി
- ആരോഗ്യംപാലില് നിന്നും മാത്രമല്ല, ഇവ കഴിച്ചാലും കാല്‍സ്യം ലഭിക്കും
- ബൈക്ക്വിപണി പിടിക്കാൻ ഹീറോയുടെ വജ്രായുധം; ഹീറോ കരിസ്മ XMR 210ന് കരുത്ത് നൽകുന്ന പുതിയ എഞ്ചിൻ