കൊവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും കണ്ടെത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ ഭീതി പരാതി യെല്ലോ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്.
ബ്ലാക്കും വൈറ്റും മാത്രമല്ല, തൊട്ട് പിറകെ യെല്ലോ ഫംഗസും
ഹൈലൈറ്റ്:
- രോഗം റിപ്പോർട്ട് ചെയ്തത് യുപിയിൽ
- നിലവിലുള്ളവയെക്കാൾ അപകടകരം
- ബാധിക്കുന്നത് ആന്തരികാവയവങ്ങളെ
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവ ഏകദേശം 8000 ൽ അധികം പേരെ ബാധിക്കുകയും മരണ സംഖ്യ കൂടുന്ന സാഹചര്യവും രൂക്ഷമാകുമ്പോൾ പുതുതായി തിരിച്ചറിഞ്ഞ യെല്ലോ ഫംഗസ് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്.
എന്താണ് യെല്ലോ ഫംഗസ്?
മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമാണ് യെല്ലോ ഫംഗസ് അണുബാധ. ഇത് ബാധിക്കുന്നതോടെ ശരീരത്തിലെ ആന്തരികവായവങ്ങളെ വലിയ തോതിൽ ബാധിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ടാകാൻ കാരണമാകുന്നതിനാൽ ഇത് മരണസംഖ്യ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
മറ്റ് രണ്ട് അണുബാധകളും പുറമേ നിന്ന് ശരീരത്തിലേയ്ക്ക് കയറുന്നുവെങ്കിൽ യെല്ലോ ഫംഗസ് ശരീരത്തിന് അകത്തു തന്നെയാണ് രൂപം കൊള്ളുന്നത്. ശേഷം ഇത് മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഈ രോഗം ബാധിച്ചവരിൽ മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കും. തുടക്കത്തിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ പല അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കും. ഇത് അക്യൂട്ട് നെക്രോസിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
ബ്ലാക്ക് ഫംഗസിനേക്കാൾ അപകടം വൈറ്റ് ഫംഗസ്; വേണ്ടത് അതി ജാഗ്രത
അണുബാധയുടെ കാരണം:
വ്യക്തി ശുചിത്വമില്ലായ്മയാണ് ഈ അണുബാധയുടെ പ്രധാന കാരണം. മലിനമായ സാഹചര്യങ്ങളിൽ ഇടപഴകുന്നതും വൃത്തിഹീനമായ ആഹാര സാധനങ്ങൾ കഴിക്കുന്നതും യെല്ലോ ഫംഗസ് ബാധിയ്ക്കാൻ കാരണമാകും. ഇത് കൂടാതെ സ്റ്റിറോയിഡുകൾ, ആന്റി ബാക്റ്റീരിയൽ മരുന്നുകൾ എന്നിവയുടെ അമിത ഉപയോഗം, ഒക്സിജൻ എടുക്കുന്നതിലെ വീഴ്ച എന്നിവ കാരണവും ഈ ഫംഗസ് ബാധ ഉണ്ടാകും. അതായത് രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാകുന്ന മരുന്നുകൾ കഴിക്കുന്നവരിൽ ഈ അണുബാധ വളരെ വേഗം പിടിപെടും.
ലക്ഷണങ്ങൾ:
*അസാധാരണമായ അലസത
*ക്ഷീണം
*ശരീരത്തിന് പൊതുവെ വലിയ മന്ദത അനുഭവപ്പെടുക തുടങ്ങിയ അവസ്ഥ
*ദഹന പ്രശ്നങ്ങൾ
*വിശപ്പ് കുറവ്
*പെട്ടെന്നുള്ള ഭാരക്കുറവ്
*കണ്ണുകളിലെ ചുവന്ന നിറം
*കാഴ്ച മങ്ങൽ
*മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുക
*ചെറിയ പോറലുകൾ പോലും പഴുക്കുന്ന അവസ്ഥ
കൊവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസ്; ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്
ചികിത്സ എങ്ങനെ?
നേരത്തെ കണ്ടെത്തിയ ബ്ലാക്ക്, വൈറ്റ് ഫംഗസുകൾ പോലെ തന്നെ യെല്ലോ ഫംഗസും പുതിയതല്ല. എന്നാൽ, അപൂർവമായി മാത്രം കണ്ടുവരുന്നതാണ്. നിലവിളുള്ള ആന്റി ഫംഗൽ മരുന്നായ ആംഫോട്ടെറിസിൻ ബി കുത്തിവയ്പ്പാണ് ഇതിനായി നൽകേണ്ടത്. എന്നാൽ വൈകി മാത്രം രോഗം തിരിച്ചറിയുന്നത് ചികിത്സയുടെ ഫലത്തെ ബാധിക്കും.
(ശ്രദ്ധിക്കുക: മേൽ പറഞ്ഞ വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : yellow fungus is more dangerous than black fungus and white fungus
Malayalam News from malayalam.samayam.com, TIL Network