വരുംവർഷങ്ങളിൽ ഈ മേഖലയ്ക്ക് വലിയ വളർച്ചയുണ്ടാകുമെന്ന സൂചനയാണ് കണക്കുകൾ കാണിക്കുന്നത്.
നിലവിലുള്ളതും, ഇനി വരാനിരിക്കുന്നതുമായ ആകാശസഞ്ചാര സംവിധാനങ്ങളെയാണ് അർബൻ എയർ മൊബിലിറ്റി അഥവാ, യുഎഎം എന്ന് വിളിക്കുന്നത്. നിലവിൽ ഹെലികോപ്റ്ററുകൾ, വെർട്ടിക്കൽ ടേക്കോഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്, അൺമാൻഡ് ഏരിയൽ വെഹിക്കിൾസ് തുടങ്ങിയവയെ കുറിക്കാനാണ് അർബൻ എയർ മൊബിലിറ്റി എന്ന് പ്രയോഗിക്കാറ്. അതിവേഗം വളരുന്ന ഈ സാങ്കേതികത നഗരങ്ങളിലെ സഞ്ചാരവേഗത വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഭാവിയിൽ ഇത്തരം ചെറുവിമാനങ്ങളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കും.
ഇന്ത്യയം സംബന്ധിച്ചിടത്തോളം അർബൻ എയർ മൊബിലിറ്റി മാർക്കറ്റ് അതിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിലാണ്. വരുംവർഷങ്ങളിൽ കാര്യമായ വളര്ച്ചാസാധ്യതയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ കാണുന്നത്. ഇന്ത്യയിലെ യുഎഎം സ്റ്റാർട്ടപ്പുകളും വളരുകയാണ്. ഇത്തരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമിറക്കാൻ ധാരാളമാളുകൾ താൽപ്പര്യം കാണിക്കുന്നുണ്ടിപ്പോൾ. ടാറ്റയും ഉബറും ഈ മേഖയിലേക്ക് കടക്കാൻ ആലോചിക്കുന്നുണ്ട്. 2025ഓടെ എയർ ടാക്സി സംരംഭത്തിനാണ് ഇരുവരും പദ്ധതിയിടുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമുണ്ട്.