ചുമ്മാ അങ്ങ് കേറി ഡയറ്റ് എടുക്കരുത്, അൽപ്പം ശ്രദ്ധിക്കണം
Authored by റ്റീന മാത്യു | Samayam Malayalam | Updated: 23 Aug 2023, 9:09 pm
ഈ അടുത്ത കാലത്തായി നിരവധി ആളുകളാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഇതിന് പിന്നിൽ ഇവർ പിന്തുടരുന്ന വ്യായാമവും ഡയറ്റുമാണെന്ന് രീതിയിലുള്ള പ്രചരണവും വളരെ വ്യാപകമാണ്.
സപ്ലിമെൻ്റുകൾ കഴിക്കുന്നത്
ചിലർ ശരീരഭാരം കുറയ്ക്കാനായി സപ്ലിമെൻ്റുകൾ കഴിക്കാറുണ്ട്. ചില സമയത്ത് ശരീരത്തിലെ പോഷകങ്ങളുടെ അളവ് കുറയുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം പലപ്പോഴും ആളുകൾ സപ്ലിമെൻ്റുകൾ കഴിക്കാറുണ്ട്. കൃത്യമായി മനസിലാക്കാതെ ഒരിക്കലും സപ്ലിമെൻ്റുകൾ കഴിക്കാൻ പാടില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെൻ്റുകൾ കഴിക്കുക. അമിതമായി കഴിച്ചാൽ ഒരു പക്ഷെ ഉറക്ക കൂടുതലിന് കാരണമായേക്കാം. മാത്രമല്ല ശരീരത്തിലെ ഊർജ്ജവും ഉന്മേഷവും കുറയാനും ഇത് കാരണമാകും.
ഭാരം കുറക്കുന്നത് സംബന്ധിച്ച ചില കെട്ടുകഥകളും അവയുടെ സത്യവും നോക്കാം
ഭാരം കുറക്കുന്നത് സംബന്ധിച്ച ചില കെട്ടുകഥകളും അവയുടെ സത്യവും നോക്കാം
കലോറി കുറഞ്ഞ ഭക്ഷണം
അമിതഭാരം കുറയ്ക്കാൻ വേണ്ടി പലരും ഭക്ഷണത്തിലെ അമിതമായി കലോറി കുറയ്ക്കാറുണ്ട്. എന്നാൽ പൂർണമായും കലോറി രഹിത ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ പറയാറില്ല. സമീകൃതാഹാരം കഴിക്കണം എന്നത് വളരെ പ്രധാനമാണ്. കഴിക്കുന്നത് ഭക്ഷണത്തിൽ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തണം. ശരീരഭാരം നിയന്ത്രിക്കാൻ നല്ല പോഷകാഹാരം ഒഴിവാക്കരുത്. കലോറിയിൽ കുറഞ്ഞ ഭക്ഷണക്രമം നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുകയും ടിഷ്യു നാശത്തിനും അവയവങ്ങളുടെ നാശത്തിനും കാരണമാകുന്നു.
കീറ്റോ ഡയറ്റ്
ഈ ഭക്ഷണക്രമം അൽപ്പം വിചിത്രമാണ്. ഇതിന് വിദഗ്ധരുടെ സഹായവും ആവശ്യമാണ്. ഒരിക്കലും ഇത്തരം ഡയറ്റ് സ്വയം ചെയ്യാൻ പാടില്ല. ഇക്കാരണത്താൽ, ശരീരത്തിൽ പോഷകങ്ങളുടെ അഭാവം ഉണ്ടാകുകയും ഇലക്ട്രോ ലൈറ്റ് മൂലകങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നുതാണ് കീറ്റോ ഡയറ്റ്. ശരീരത്തിലെ പ്രധാന അവയവങ്ങളായ കരൾ, കിഡ്നി എന്നിവയെ ബാധിക്കുകയും ചെയ്യും. കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് നന്നായി കുറച്ച് കൊഴുപ്പിൻ്റെ അളവ് കൂട്ടും. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ ശ്രമിക്കുന്നു. ആദ്യം കൊഴുപ്പിനെ അംമ്ലങ്ങളാക്കും തുടര്‍ന്ന് ഇവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ കീറ്റോണുകളെ ശരീരം ഊർജ്ജമാക്കി ഉപയോഗിക്കുന്നു അങ്ങനെ ശരീരഭാരം കുറയുന്നു.
ഡിറ്റോക്സ് ഡയറ്റ്
പേര് പോലെ തന്നെ ശരീരത്തിലെ വിഷാംശങ്ങലെ പുറന്തള്ളാൻ വേണ്ടിയുള്ളതാണ് ഡിറ്റോക്സ് ഡയറ്റ്. പക്ഷെ ഇത്തരമൊരു ഭക്ഷണക്രമം പിന്തുടരുന്നതിന് മുൻപ് തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടേണ്ടത് വളരെ പ്രധാനമാണ്. ഇതിന് ശാസ്ത്രീയമായ ഒരു അടിത്തറ ഇല്ല എന്നതാണ് വാസ്തവം. കൃത്യമായ രീതിയിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം വേണം ഈ ഡയറ്റ് പിന്തുടരാൻ. കാരണം ഇത് വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക