Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 24 Aug 2023, 1:02 pm
ഗുജറാത്തിലെ ബറൂച് ജില്ലയിലെ ഒരു കെമിക്കൽ ഫാക്ടറിയിലാണ് വിഷവാതകം ചോർന്നത്. അപകടവിവരം പുറത്തുവന്നതോടെ പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ചു.
ഹൈലൈറ്റ്:
- കെമിക്കൽ ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നു.
- വാതകം ശ്വസിച്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ.
പണിതുടങ്ങി ചന്ദ്രയാൻ 3; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു, വിവരങ്ങൾ പങ്കുവച്ച് ഇസ്രോ
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ബറൂച്ച് പോലീസ് സൂപ്രണ്ട് മയൂർ ചാവ്ദ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് വാതകം ചോർന്നത്. വാതകം ശ്വസിച്ച് ആരോഗ്യനില മോശമായ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ഫാടകറിയിലെ ചോർച്ച നിയന്ത്രിക്കാനായെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
She travel: പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ആദ്യ വിമാനയാത്ര വിശേഷവുമായി കായംകുളത്തെ കുടുംബശ്രീ പ്രവർത്തകർ
ഫാക്ടറിയിൽ ചോർച്ച സംഭവിച്ചതായി സ്ഥിരീകരിച്ചതോടെ അഗ്നിശമന സേനാംഗങ്ങളും മറ്റ് റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി കമ്പനിയിലെ ജീവനക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നതോടെ പ്രദേശത്താകെ ഓറഞ്ച് നിറത്തിലുള്ള മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. വൈകാതെ ഫാക്ടറിക്ക് സമീപം താമസിക്കുന്നവരെയും ഒഴിപ്പിച്ചു.
കേരളത്തിന് ഓണസമ്മാനം; രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ എത്തിയേക്കും, ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി റെയിൽവേ
വാതകം ശ്വസിച്ച് ആരോഗ്യനില മോശമായവരെ ആംബുലൻസുകളിൽ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നതോടെ അന്തരീക്ഷത്തിൽ ഓറഞ്ച് നിറം വ്യാപകമായി. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഫാക്ടറിയിലെ വാതകച്ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക