Also Read : യു ടേൺ എടുക്കാൻ കാത്തുനിന്ന പെട്രോൾ ടാങ്കറിലേക്ക് റെൾസ് റോയ്സ് കാർ ഇടിച്ചു; ലോറി ഡ്രൈവറും ക്ലീനറും മരിച്ചു
പാർട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ. പാർട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം എം മണി ഇങ്ങനെ പറഞ്ഞത്? അതോ ഗോവിന്ദന് ഒരു കാര്യവുമില്ലേ? വാ പോയ കോടാലി പോലെയാണ് എം എം മണി ചീത്ത പറയാൻ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ മലയാള ഭാഷയ്ക്ക് സംഭാവന നൽകിയ വാക്കാണ് ‘പരനാറി’. അതേ വാക്കാണ് എം എം മണിയും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരനെ ആക്രമിച്ച് മുൻകാമുകി; വിവാഹം മുടങ്ങി
വനിതാ മാധ്യമ പ്രവർത്തകരെ പോലും സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുകയാണ്. മാസപ്പടി വിവാദം ആദ്യമായി റിപ്പോർട്ട് ചെയ്ത മനോരമയിലെ ജോമി തോമസിനെയും കുടുംബത്തെയും ഇപ്പോൾ ആക്രമിക്കുന്നു. ഇത്രയും ഹീനമായ ആക്രമണം നടത്തുന്ന പാർട്ടിയാണ് സിപിഎം ഉമ്മൻ ചാണ്ടിയുടെ കുടുംബവും മക്കളും എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിക്കുന്നു. അവരെ എന്തിനാണ് ആക്രമിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ട്. സിപിഎം കാട്ടുന്ന ഹീനമായ മാർഗങ്ങൾക്ക് മറുപടി നൽകാൻ പുതുപ്പള്ളിയിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സിപിഎം ഇതുവരെ പറഞ്ഞിരുന്നത്. സിപിഎം ഏരിയാ കമ്മിറ്റിക്കും ജില്ലാ-സംസ്ഥാന നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതി വർഷങ്ങൾക്ക് മുൻപെ പാർട്ടിക്ക് മുൻപാകെ വന്നിട്ടും നടപടിയെടുക്കാൻ ശ്രമിക്കാതെ പാർട്ടിക്കുള്ളിൽ ഒതുക്കി തീർത്ത് കൊള്ളയടിക്കാനുള്ള അവസരം സിപിഎം ഒരുക്കിക്കൊടുത്തു. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒഴിഞ്ഞ് മാറാനാകില്ല. ഇക്കാര്യം പുറത്ത് വരണം. അന്വേഷണം ജീവനക്കാരിൽ മാത്രം ഒതുക്കി നിർത്താൻ ശ്രമിക്കുകയാണ്.
Also Read : എ ഐ ക്യാമറ, കെ ഫോൺ, മാസപ്പടി; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
കെപിസിസി അധ്യക്ഷനെതിരായ കള്ളക്കേസിൽ ഇഡി അന്വേഷിക്കുന്നത് കുഴപ്പമില്ലെന്ന് പറഞ്ഞവർ സിപിഎം നേതാക്കൾക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് എന്തിനാണ്? ഇതിനൊക്കെയുള്ള തിരിച്ചടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. കരുവന്നൂരിൽ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് എസി മൊയ്തീന്റെ വീട്ടിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Latest Kerala News and Malayalam News