വീട്ടിലെ എലി ശല്യം എളുപ്പത്തിൽ മാറ്റാൻ ഇതാ ചില വഴികൾ
Authored by റ്റീന മാത്യു | Samayam Malayalam | Updated: 24 Aug 2023, 8:49 pm
എലികളെ തുരത്താൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. രോഗങ്ങൾ പടരാതിരിക്കാൻ ഇത് ഏറെ നല്ലതാണ്.
ഗ്രാമ്പൂ
പല്ലിൻ്റെ വേദന മാറ്റാനും അതുപോലെ കറികൾക്ക് രുചി കൂട്ടാനും ഏറെ നല്ലതാണ് ഗ്രാമ്പൂ. ഒരു കനം കുറഞ്ഞ തുണി എടുത്ത് അതിൽ നാലോ അഞ്ചോ ഗ്രാമ്പൂ പൊതിഞ്ഞ് എലികൾ വിഹരിക്കുന്ന ഇടങ്ങളിലും അതുപോലെ എലികൾ കുഴിക്കുന്നിടത്തും ഇടുന്നത് എലികളെ തുരത്താൻ ഏറെ സഹായിക്കും. ഗ്രാമ്പൂവിന്റെ മണം എലികൾക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ട് തന്നെ എലികളെ വേഗം ഓടിക്കാൻ സാധിക്കും.
ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്
ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്
മുളക് പൊടി
എലികളെ എളുപ്പത്തിൽ തുരത്താൻ സാധിക്കുന്നതാണ് മുളക് പൊടി. പൊതുവെ മുളക് പൊടിയുടെ മണം അടിക്കുമ്പോൾ എല്ലാവരും തുമ്മാറുണ്ട്. അതുപോലെ എലികൾക്കും ഇത് പോലെ മുളക് പൊടിയുടെ മണം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എലികളെ കാണുന്ന സ്ഥലങ്ങളിൽ എല്ലാം മുളക് പൊടി വിതറിയിടുന്നത് ഏറെ ഗുണം ചെയ്യും.
പെപ്പർമിൻ്റ് ഓയിൽ
പെപ്പർമിൻ്റ് ഓയിൽ എലികളെ തുരത്താൻ നല്ലതാണ്. ഈ ഓയിലിൻ്റെ മണം എലികൾക്ക് അത്ര ഇഷ്ടമല്ല. എലികളെ ധാരാളമായി കാണുന്ന സ്ഥലങ്ങളിൽ എല്ലാം പെപ്പർമിൻ്റ് ഓയിൽ ഒഴിച്ച് ഇടാൻ ശ്രമിക്കണം അല്ലെങ്കിൽ പഞ്ഞിയിൽ മുക്കി ഇത് എല്ലാ സ്ഥലങ്ങളിലും ഇടാവുന്നതാണ്. വിഷമില്ലാത്തത് ആയത് കൊണ്ട് തന്നെ ഇതും ഏറെ നല്ലതാണ്.
കറുവയില
കറികൾക്ക് മണം നൽകുന്ന കറുവയില പ്രാണികളെ ഒക്കെ തുരത്താൻ ഏറെ നല്ലതാണ്. അതുപോലെ എലികളെ തുരത്താൻ ഇത് ഏറെ സഹായിക്കും. ഇത് എലികൾ കഴിച്ചാൽ അവർക്ക് പെട്ടെന്ന് ബുദ്ധിമുട്ട് ഉണ്ടാകും. എലികൾ അമിതമായി കാണപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കറുവയില വയ്ക്കാൻ ശ്രമിക്കുക.
വെളുത്തുള്ളി
വെളുത്തുള്ളി പലപ്പോഴും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. അതുപോലെ തന്നെ എലികളെ തുരത്താൻ വെളുത്തുള്ളി സഹായിക്കും. ശക്തമായ വെളുത്തുള്ളിയുടെ മണം പലപ്പോഴും എലികൾക്ക് അസഹനീയമാണ്. എലികൾ ഉള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി അല്ലിയോ അല്ലെങ്കിൽ വെളുത്തുള്ളി ചതച്ചതോ ഇടുന്നത് ഗുണം ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക