ദുബായ് > പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം ഒ രഘുനാഥ് എഡിറ്റ് ചെയ്ത ഓണക്കവിതകളുടെ സമാഹാരമായ “പല നിറങ്ങൾ ഒരു പൂക്കളം” പ്രകാശനം ചെയ്തു. തൃശൂരിൽ സാഹിത്യ അക്കാദമിയിൽ വച്ചുനടന്ന ചടങ്ങിൽ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ എഴുത്തുകാരൻ വൈശാഖന് നൽകി പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ, കവി ഇ ജിനൻ, സജിനി മനോജ്, രമ്യ മഠത്തിൽത്തൊടി, അനൂപ് കടമ്പാട്ട്, രാജു പുതനൂർ, സൈന ചെന്ത്രാപ്പിന്നി തുടങ്ങിയവർ സംബന്ധിച്ചു.
കുരീപ്പുഴ ശ്രീകുമാർ, ഡോ.രാവുണ്ണി, വിനോദ് വൈശാഖി, രാജൻ കൈലാസ്, ഷീജ വക്കം, നിഷി ലീല ജോർജ്ജ്, ഇ ജിനൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, സി എം വിനയചന്ദ്രൻ, പ്രദീപ് രാമനാട്ടുകര, വിനോദ് വെള്ളായണി, അൻസാരി ബഷീർ, ഹാരിസ് യുനിസ് തുടങ്ങി നിരവധി കവികൾ അണിനിരക്കുന്ന ഈ സമാഹാരത്തിൽ അമ്പത്തിയൊന്ന് ഓണക്കവിതകളാണുള്ളത്.
നാട്ടിൽ നിന്നും പ്രവാസഇടങ്ങളിൽ നിന്നുമുള്ള എഴുത്തുകാർ ഒരുമിക്കുന്ന ഈ ഓണക്കവിതാസമാഹാരം പലനിറങ്ങളിലുള്ള ഓർമപ്പെടുത്തലുകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..