ദോഹ> ഖത്തറിന്റെ 14 അംഗ ദേശീയ ടീമിൽ ഓൾറൗണ്ടറായി ഇടം നേടിയ കാസർകോട് ഉളിയത്തടുക സ്വദേശി മുഹമ്മദ് ഇർഷാദ് നെ ഖത്തർ മധൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു . സെപ്റ്റംബർ 15 മുതൽ 23 വരെ ഖത്തർ വേദിയാകുന്ന ഗൾഫ് രാജ്യങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഖത്തർ ടീമിനായി മിന്നുംപോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ഇർഷാദ് .
മാസങ്ങളായി നീണ്ടുനിന്ന പരിശീലനങ്ങൾക്കൊടുവിലായിരുന്നു ദേശീയ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യുഎഇ എന്നീ ടീമുകളാണ് ഖത്തറിനൊപ്പം ടൂർണമെന്റിൽ പോരാടുന്നത്. ഹാരിസ് ചൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . ശരീഫ് മീപുഗിരി സ്വാഗതവും ശംസുദ്ധീൻ ചൂരി നന്ദിയും പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..