ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ് കണ്ട് ഞെട്ടി അധികൃതർ, നടപടിക്ക് സാധ്യത
ഓണസദ്യയ്ക്ക് 375 രൂപയാണ് ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു. കേരള ഹൗസിലെ ‘സമൃദ്ധി’ കാന്റീനിൽ നേരിട്ടെത്തിയും ഓണ സദ്യക്ക് കൂപ്പൺ വാങ്ങാം. ഓണസദ്യയുടെ ബുക്കിങ് വെള്ളിയാഴ്ച മുതൽ കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralahouse.kerala.gov.in വഴി ആരംഭിക്കുമെന്ന് അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Uniform Holy Mass: ഘട്ടം ഘട്ടമായെങ്കിലും ഏകീകൃത കുർബാന നടപ്പാക്കുമെന്ന് സിനഡ്
സദ്യയുടെ കൂടുതൽ വിശേഷങ്ങൾ അധികൃതർ പങ്കുവച്ചിട്ടില്ല. സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചടങ്ങുകളും ആരംഭിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ഡൽഹി കേരള ഹൗസിലും ഓണസദ്യയൊരുക്കുന്നത്. ഡൽഹി മലയാളികൾക്ക് സൗകര്യമാകുന്ന തരത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
അതേസമയം, ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭക്ഷ്യ മേള – ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. തനത് പരമ്പരാഗത വിഭവങ്ങൾക്ക് പ്രാധാന്യം നൽകി വ്യത്യസ്തയാർന്ന രുചി വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ ഒരുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യമേളയുടെ ഭാഗമായി കെടിഡിസി സംഘടിപ്പിച്ച പായസ മത്സരത്തിന്റെ വിജയികൾക്ക് കനകക്കുന്നിലെ സൂര്യകാന്തിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സമ്മാനങ്ങളും നൽകി.
പ്രദേശത്ത് ഓറഞ്ച് നിറത്തിൽ പുക, 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വാതകം ചോർന്നത് കെമിക്കൽ ഫാക്ടറിയിൽ നിന്ന്
കുടപ്പനക്കുന്ന് കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള ജാൻസി തോമസ്, പ്രസന്ന എന്നിവരാണ് പായസ മത്സരത്തിൽ വിജയികളായത്. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തിയത്. കുടുംബശ്രീ, കെ.റ്റി.ഡി.സി എന്നിവ ഉൾപ്പെടെ നാലു ടീമുകളാണ് പായസമത്സരത്തിൽ പങ്കെടുത്തത്. പതിമൂന്ന് സ്റ്റാളുകളിലായി കൊതിയൂറും രുചികളാണ് ഭക്ഷ്യ മേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.
Read Latest National News and Malayalam News