Also Read : ഏത് തണുപ്പത്തും കുതിച്ച് പായും; ജമ്മു-ശ്രീനഗർ പാതയിലെ വന്ദേ ഭാരതിനുമുണ്ട് ചില പ്രത്യേകതകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. 306 സീറ്റുകൾ നേടി എൻഡിഎ അധികാരത്തിൽ വീണ്ടുമെത്തുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
Palliyodam Theft: പള്ളിയോടങ്ങളിലെ ആഭരണങ്ങൾ മോഷ്ടിച്ചു ഇത് ചരിത്രത്തിൽ ആദ്യം
സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ 272 സീറ്റുകൾ എന്ന മന്ത്രികസംഖ്യ എൻഡിഎ മറികടക്കുമെന്നാണ് റിപ്പോർട്ട്. മൂഡ് ഓഫ് നേഷൻ പോൾ പ്രകാരം എൻഡിഎയ്ക്ക് 306 സീറ്റുകൾ ലഭിക്കും. അതേസമയം, പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ 193 സീറ്റുകൾ നേടുമെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നു. മറ്റു പ്രാദേശിക പാർട്ടികൾ 44 സീറ്റുകൾ നേടുമെന്നുമാണ് റിപ്പോർട്ട്.
2023 ജനുവരി മാസത്തിൽ നടത്തിയ സർവേയിലേക്കാൾ എട്ടു സീറ്റുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും 2019ലെ 357 സീറ്റുകൾ എന്ന സംഖ്യ ഇത്തവണ എത്തില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, മുൻ കണക്കുകൾ അനുസരിച്ച് പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യമായ ‘ഇന്ത്യ’ മികച്ച മുന്നേറ്റം നടത്തുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നു.
ജനുവരിയിൽ നടത്തിയ സർവേ അനുസരിച്ച് 153 സീറ്റുകളായിരുന്നു പ്രതിപക്ഷ കക്ഷികൾക്ക് ലഭിക്കുന്നതെങ്കിൽ ഓഗസ്റ്റിൽ നടത്തിയ പോൾ പ്രകാരം 193 സീറ്റുകൾ ലഭിക്കും. വരും മാസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ കാലയളവിനിടെ മണിപ്പുർ കലാപം ഉണ്ടായിട്ടുണ്ട്.
ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിക്ക് 287 പാർലമെന്ററി സീറ്റുകളിൽ വീജയിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേവല ഭൂരിപക്ഷത്തിൽ നിന്നും 15 സീറ്റ് അധികം ബിജെപി നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് 74 സീറ്റുകളിൽ നില മെച്ചപ്പെടുത്തും.
ജൂലൈ 15 മുതൽ ഓഗസ്റ്റ് 14 വരെയുള്ള കാലയളവിൽ മിക്ക സംസ്ഥാനങ്ങളിലേയും 25,951 പേരിൽ നിന്നുമായും അതിന് പുറമെ, 1,34,487 പേരെ നേരിട്ട് ഇന്റർവ്യൂ ചെയ്തും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Latest National News and Malayalam News