കൊച്ചി > വസ്ത്രനിർമാണ-വിൽപ്പന മേഖലയിൽ പുത്തൻ വ്യാപാരസാധ്യതകളുമായി ഫാവോ ആപ്പ് പ്രവർത്തനം തുടങ്ങി. എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിൽ ഫാവോ വെഞ്ചേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അഷ്വാക് നിക്കോട്ടിൻ, അബ്ബാസ് അദ്ധറ, ഷെജു ടി, ഡയറക്ടർമാരായ റജിൻ ഗഫാർ, സജിത്ത് യു കെ, ഷെമീർ പി എ, ജനറൽ മാനേജർ നൗഫൽ അലി എന്നിവർ ചേർന്ന് ആപ്പ് പുറത്തിറക്കി.
വസ്ത്രനിർമ്മാതാക്കളുടെയും വ്യാപാരികളുടെയും സംഘടനയായ സിഗ്മയിൽ നിന്നുണ്ടായ ആശയത്തിന്റെ അടിസ്ഥാനത്തിൽ ഫാഷൻ, ടെക്സ്റ്റൈൽ മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യൂറേറ്റഡ് ഫാഷൻ ബിസിനസ് ടു ബിസിനസ് ആപ്പാണ് ‘ഫാവോ’. കേരളത്തിൽ അകത്തും പുറത്തും വസ്ത്രനിർമാണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന 130 ഓഹരിയുടമകളടങ്ങുന്ന ഫാവോ വെൻഞ്ചേഴ്സാണ് ആപ്പിന് പിന്നിൽ.
വസ്ത്രവ്യാപര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഓൺലൈൻ ബിസിനസ് സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യാപാരം വികസിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. പ്രാരംഭഘട്ടം മുതൽ 100 ഓളം ബ്രാൻഡുകൾ ഫാവോയുടെ ഭാഗമാകും. റീടെയിൽ ഉടമകൾക്ക് മാർക്കറ്റിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വേഗത്തിൽ കടകളിലേക്ക് എത്തിക്കാനും ഫാവോ പ്രയോജനപ്പെടും. ഫാവോ വെഞ്ചേഴ്സ് ഡയറക്ടർമാരായ മാഹിൻ പി എ, ഹബിൽ കെ മീരാൻ, സഫാൻ സലീം, ഷെബീർ മുഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..