തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2:30ന് സർവീസ് ആരംഭിക്കുന്ന ബസ് പിറ്റേന്ന് രാവിലെ എട്ട് മണിയ്ക്കാണ് ബാംഗ്ലൂരിലെത്തുക. തിരിച്ചുള്ള ബസ് ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗ്ലൂരിൽനിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 6:50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2:1 സീറ്റുകൾ ഉള്ള 27 സീറ്റും, 15 സ്ലീപ്പർ സീറ്റുകളുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളുമാണ് ഉള്ളത്.
ഒരു സമരം കാരണം ആരാധനതോന്നിയ കോൺഗ്രസ് നേതാവ്
തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് കോട്ടയം,തൃശൂർ, കോഴിക്കോട്, സുൽത്താൻബത്തേരി, മൈസൂർ വഴിയാണ് ബസ് ബാംഗ്ലൂരിൽ എത്തിച്ചേരുക. തിരുവനന്തപുരം – ബാംഗ്ലൂർ ഹൈബ്രിഡ് ഹൈടെക് എസി സീറ്റർ കം സ്ലീപ്പർ ബസ് തലസ്ഥാനത്ത് നിന്ന് 02:30ന് പുറപ്പടും തുടർന്ന് 06:40 പിഎം -കോട്ടയം, 10:25 പിഎം – തൃശൂർ, 01:30 എഎം – കോഴിക്കോട്, 03:45 എഎം – സുൽത്താൻ ബത്തേരി, 05:35 എഎം – മൈസ്സൂർ, 08:00 എഎം – ബാംഗ്ലൂർ എത്തിച്ചേരും.
ബാംഗ്ലൂർ – തിരുവനന്തപുരം ഹൈബ്രിഡ് ഹൈടെക് എസി സീറ്റർ കം സ്ലീപ്പർ ബസ് 01:00 പിഎം ആണ് സർവീസ് ആരംഭിക്കുക. 04:00 പിഎം -മൈസ്സൂർ, 06:20 പിഎം – സുൽത്താൻ ബത്തേരി, 09:15 പിഎം – കോഴിക്കോട്, 00:25 എഎം – തൃശൂർ 03:20 എഎം – കോട്ടയം, 06:50 എഎം – തിരുവനന്തപുരത്ത് എത്തിച്ചേരും. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വഴിയും വെബ്സൈറ്റുകൾ വഴിയും ente ksrtc, neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാം.
ബസിന്റെ എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ട്. ബസിൽ സുരക്ഷയ്ക്ക് 2 എമർജൻസി വാതിലുകളും, നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.