ബാത്ത് ടവ്വല്‍ കഴുകേണ്ടതിന്റെ ആവശ്യകത
നമ്മള് വീട്ടില്‍ ഇട്ട വസ്ത്രങ്ങള്‍ ദിവസേന അലക്കുമെങ്കിലും പലപ്പോഴും ബാത്ത് ടവ്വല്‍ അലക്കി എടുക്കാറില്ല. പലര്‍ക്കും മടിയാണ്. അതുമാത്രമല്ല, ഒന്ന് കുളിച്ച് തോര്‍ത്താന്‍ മാത്രമല്ലേ ഇത് എടുത്തത് എന്ന ചിന്ത പലരിലും ഉള്ളതിനാല്‍ ഇത് കൃത്യമായി അലക്കി ഇടാനും പലപ്പോഴും മടിയുമായിരിക്കും. എന്തായാലും ബാത്ത് ടവ്വല്‍ നമ്മള് മറ്റ് വസ്ത്രങ്ങള്‍ പോലെ തന്നെ വൃത്തിയായി കഴുകി എടുക്കേണ്ട ഒന്നാണ്.
നമ്മള്‍ക്കറിയാം, ഒരു ദിവസം നമ്മളുടെ ശരീരത്തില്‍ നിരവധി അണുക്കള്‍ കടന്ന് കൂടുന്നുണട്. നമ്മളുടെ വിയര്‍പ്പിലൂടേയും നമ്മള് സ്പര്‍ശിക്കുന്ന ഓരോ സ്ഥലത്ത് നിന്നും അതുപോലെ, ടോയ്ലറ്റില് നിന്നുമെല്ലാം തന്നെ നമ്മളുടെ ശരീരത്തില്‍ അണുക്കള്‍ കയറിക്കൂടുന്നു. ഈ അണുക്കള്‍ നീക്കം ചെയ്യാന്‍ വേണ്ടിയിട്ടാണ് നമ്മള് കുളിക്കുന്നത്. കുളി കഴിഞ്ഞ് ബാത്ത് ടവ്വല്‍ ഉപയോഗിക്കുന്നത് ഇതിലേയ്ക്കും അണുക്കള്‍ കയറാന്‍ കാരണമാണ്. അതുപോലെ തന്നെ മൃതകോശങ്ങളും ശരീരത്തിലെ ഫ്ലൂയിഡുകളും ബാത്ത് ടവ്വലില്‍ പറ്റിപിടിച്ച് ഇരിക്കുന്നു.
ഇത്തരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ഫ്ലൂയിഡുകളും അണുക്കളുമെല്ലാം ദിവസേന എന്നോണം കൃത്യമായി നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇവ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഇതില്‍ പറ്റിപിടിച്ച സാധനങ്ങള്‍ വീണ്ടും നമ്മളുടെ ശരീരത്തില്‍ ആവുന്നതിലേയ്ക്കും പലതരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ വരാനും അതുപോലെ തന്നെ ശരീരത്തില്‍ അണുക്കള്‍ പെട്ടെന്ന് കയറിക്കൂടി വേഗത്തില്‍ അസുഖങ്ങള്‍ പിടിപെടാനും സാധ്യതകള്‍ ഏറുന്നു.
വാഷിംഗ് മെഷീനില്‍ ഇടാന്‍ പാടില്ലാത്ത വസ്ത്രങ്ങള്‍
ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്
പലരും ചെയ്യുന്ന തെറ്റുകള്‍
എന്നും നല്ലപോലെ സോപ്പിട്ട് കഴുകി അണുക്കളെ നശിപ്പിച്ച്, നല്ല വെയിലത്ത് ഇട്ട് തന്നെ ബാത്ത് ടവ്വല്‍ ഉണക്കണം. നമ്മള് അടി വസ്ത്രങ്ങള്‍ എത്രത്തോളം വൃത്തിയില്‍ സൂക്ഷിക്കുന്നുവോ അതേ അളവില്‍ തന്നെ ബാത്ത് ടവ്വലും സൂക്ഷിക്കുക. ഒരിക്കലും കുളി കഴിഞ്ഞ് വന്നാല്‍ ബാത്ത് ടവ്വല്‍ ചുളിച്ച് കൂട്ടി ഇടരുത്. നല്ലപോലെ കഴുകി വെടുപ്പാക്കി നിവര്‍ത്തി വിരിച്ചിടണം. ഇല്ലെങ്കില്‍ ഈര്‍പ്പം ഇരുന്നാല്‍ അതും ബാക്ടീരിയ വളരുന്നതിന് കാരണമാണ്.
അതുപോലെ, ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികളായാലും കുളി കഴിഞ്ഞ് ബാത്ത് ടവ്വല്‍ ബാത്ത്റൂമില്‍ തന്നെ നിവര്‍ത്തി ഇട്ട് പോകുന്നത് കാണാം. ഇതേ ടവ്വല്‍ പിറ്റേന്ന് എടുത്ത് ഉപയോഗിക്കുകയും ചെയ്യും. നമ്മളുടെ ബാത്ത്റൂം എത്ര വൃത്തിയാക്കിയാലും അതില്‍ ബാക്ടീരിയ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. വീട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ ബാക്ടീരിയ ഉള്ള ഒരു സ്ഥലമായിരിക്കും ബാത്ത്റൂം. കാരണം, മിക്കവരുടേയും ബാത്ത്റൂമില്‍ തന്നെയാണ് ടോയ്ലറ്റ് വെച്ചിരിക്കുന്നത്. നമ്മള് വിസര്‍ജ്യം പുറംതള്ളുന്ന ടോയ്ലറ്റില് നിന്നും ദിവസേന നിരവധി അണുക്കളാണ് പുറത്ത് വരുന്നത്. ഇത് ബാത്ത്ടവ്വലില്‍ കടന്ന് കൂടാന്‍ സാധ്യത വളരെയേറെയാണ്.
അതുപോലെ തന്നെ ബാത്ത്റൂമിലേയ്ക്ക് സൂര്യപ്രകാശം അമിതമായി എത്താത്തതും ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കാം. ഇത് ബാത്ത്ടവ്വലില്‍ ഈര്‍പ്പം നിലനില്ക്കാനും അതിലൂടെ അണുക്കള്‍ പെരുകാനും കാരണമാകുന്നുണ്ട്. അതിനാല്‍, ബാത്ത് ടവ്വല്‍ വെയിലത്ത് തന്നെ ഇടണം.
അലക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നല്ലപോലെ സോപ്പും വെള്ളത്തില്‍ മുക്കി വെച്ച് നന്നായി അലക്കി എടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, ഏതെങ്കിലും ലിക്വിഡ് അണുക്കള്‍ കളയാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ, വേണമെങ്കില്‍ നിങ്ങള്‍ക്ക് വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് അതില്‍ ബാത്ത് ടവ്വല്‍ മുക്കി വെക്കാവുന്നതാണ്. അര മണിക്കൂര്‍ കഴിഞ്ഞ് നല്ല വെള്ളത്തില്‍ സോപ്പിട്ട് കഴുകി എടുക്കുന്നത് ബാത്ത് ടവ്വല്‍ അണുവിമുക്തമാക്കാന്‍ സഹായിക്കും. അതുപോലെ നല്ല വെയിലത്ത് ഇട്ട് തന്നെ ബാത്ത് ടവ്വല്‍ ഉപയോഗിക്കുക. ബാത്ത് ടവ്വല്‍ കുളിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കാം. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അഴുക്ക് പിടിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ബാത്ത് ടവ്വല്‍ മാറ്റേണ്ട സമയം
ബാത്ത് ടവ്വലിന്റെ ക്വാളിറ്റി അനുസരിച്ച് നിങ്ങള്‍ക്ക് ബാതത് ടവ്വല്‍ മാറ്റാവുന്നതാണ്. എല്ലായ്പ്പോഴും നല്ല സോഫ്റ്റ് ഫാബ്രിക് ഉള്ളതും ഈര്‍പ്പം വേഗത്തില്‍ വലിച്ചെടുക്കുന്നതുമായ ടവ്വല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നന്നായി ചീത്തയായി തുടങ്ങി ന്നെ് കണ്ടാല്‍ ബാത്ത് ടവ്വല്‍ മാറ്റാവുന്നതാണ്. അതുപോലെ അഴുക്ക് പിടിച്ചിരിക്കുന്ന ബാത്ത് ടവ്വല്‍ പരമാവധി ഉപയോഗിക്കാതിരിക്കാം.