പനിയുളളപ്പോൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈ സമയത്ത് വിശപ്പില്ലെന്ന കാരണത്താൽ പലരും ആഹാരം കഴിക്കാതിരിക്കാറുണ്ട്. കഴിക്കാതിരിക്കുന്നതിന് പകരം പല സമയങ്ങളിലായി അൽപ്പാൽപ്പമായി ആഹാരം കഴിക്കണം.
പനിയുളളപ്പോൾ ചിക്കൻ കഴിക്കാമോ?
ഹൈലൈറ്റ്:
- പനിയുളളപ്പോൾ ശരീരം ദുർബലമാകാതിരിക്കാൻ ഭക്ഷണം ഒഴിവാക്കരുത്
- ഈ സമയത്ത് ചിക്കൻ കഴിക്കുന്നത് സുരക്ഷിതമാണോ?
പനിയുള്ള സമയത്ത് ചിക്കൻ
പനി ബാധിച്ചിരിക്കുമ്പോൾ ചിക്കൻ കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. പക്ഷേ, ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിക്കുന്ന ചിക്കന്റെ രൂപമാണ്. കുറഞ്ഞ എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിക്കൻ വിഭവങ്ങളാണ് നിങ്ങൾ രോഗിയായിരിക്കുമ്പോൾ കഴിക്കേണ്ടത്.
ഇത് പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പന്നമാണ്. പനി ബാധിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന പോഷകങ്ങളാണ് ഇവ.
ചിക്കൻ കഴിക്കാനുള്ള മികച്ച രൂപം
നിങ്ങൾ പനി പിടിപെട്ട് ഇരിക്കുമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിഭവമാണ് ചിക്കൻ സൂപ്പ്. ഈ ചൂടുള്ള വിഭവം നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്തും, അതേസമയം ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിന്റെ ബലം വീണ്ടെടുക്കാൻ ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യും.
ചിക്കൻ സൂപ്പ് ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും അത്ഭുതകരമായ ഉറവിടമാണ്, ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തും. ഈ ചൂടുള്ള ദ്രാവകം പ്രകൃതിദത്ത ഡീകോംഗെസ്റ്റന്റ് കൂടിയാണ്, ഇത് നിങ്ങളുടെ ചുമയെയും മൂക്കടപ്പിനെയും ലഘൂകരിക്കുകയും അവയ്ക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ചിക്കൻ സാലഡ്, ഗ്രിൽ ചെയ്ത ചിക്കൻ, റോസ്റ്റ് ചെയ്ത ചിക്കൻ, ചിക്കൻ സ്റ്റ്യൂ, ബേക്ക് ചെയ്ത ചിക്കൻ ടിക്ക, ക്വിനോവ ചിക്കൻ, എന്നിവയാണ് ആരോഗ്യമുള്ള മറ്റ് ചില ചിക്കൻ അധിഷ്ഠിത വിഭവങ്ങൾ.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടൻ ചെയ്യേണ്ടത്
അതെ സമയം, എന്തൊക്കെ ഒഴിവാക്കണം
ഏതെങ്കിലും തരത്തിലുള്ള വറുത്തതും എണ്ണ ഉള്ളതുമായ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുക. ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ, ക്രീം എന്നിവ അടങ്ങിയിരിക്കുന്ന ചിക്കൻ വിഭവങ്ങൾ അല്ലെങ്കിൽ മസാല കൊണ്ട് സമ്പന്നമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാകുന്നവ നിങ്ങളുടെ ശരീരത്തിന്റെ നഷ്ടമായ ശക്തി വീണ്ടെടുക്കുന്നതിന് തടസ്സപ്പെടുത്തുന്നു. അത്തരം ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്, മാത്രമല്ല നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിനു പകരം അതിനെ ദുർബലപ്പെടുത്തുകയും ചെയ്യും. ചിക്കൻ നഗെറ്റുകൾ, ബട്ടർ ചിക്കൻ, ചിക്കൻ മസാല, ചിക്കൻ ലോലിപോപ്പ്, ചില്ലി ചിക്കൻ, ചിക്കൻ ഷവർമ, ക്രീം ചിക്കൻ തുടങ്ങിയ വിഭവങ്ങൾ കഴിക്കുന്നത് പനി ഉള്ളപ്പോൾ നിങ്ങൾ ഒഴിവാക്കേണ്ടതാണ്.
ചിക്കൻ സൂപ്പ് എങ്ങനെ തയ്യാറാക്കാം
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ- 500 ഗ്രാം ചിക്കിയ ചിക്കൻ, 1 ലിറ്റർ ചിക്കൻ സ്റ്റോക്ക്, 1 സവാള, 1 കാരറ്റ്, 1 ടേബിൾ സ്പൂൺ ബട്ടർ, 2 സെലറി സ്റ്റിക്കുകൾ, 1 ടേബിൾ സ്പൂൺ പാർസ്ലി, 1 ടീസ്പൂൺ കോൺഫ്ലവർ, ഉപ്പ്, കുരുമുളക്, രുചി അനുസരിച്ച്.
തയ്യാറാക്കേണ്ട രീതി-
1. സവാള, കാരറ്റ്, സെലറി എന്നിവ നന്നായി മൂപ്പിക്കുക. ചട്ടിയിൽ ബട്ടർ ചേർത്ത് ചൂടാക്കി, പച്ചക്കറികൾ ചേർത്ത് അൽപനേരം വഴറ്റുക.
2. അതേസമയം, മറ്റൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചിക്കൻ ചേർക്കുക. പൂർണ്ണമായും വേവിക്കുന്നതുവരെ തിളപ്പിക്കുക.
3. ഈ ചിക്കനിലേയ്ക്ക് വഴറ്റിയ പച്ചക്കറികൾ ചേർക്കുക. ഒരു സ്പൂൺ വെള്ളത്തിൽ കോൺഫ്ലോർ ലയിപ്പിച്ച് ഇതിലേക്ക് ചേർക്കുക.
4. 10 മിനിറ്റ് കൂടി ചൂടാക്കുക. രുചി അനുസരിച്ച് ഉപ്പും കുരുമുളകും ചേർക്കുക. നന്നായി അരിഞ്ഞ പാർസ്ലി ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഈ കാര്യങ്ങളിൽ ശ്രദ്ധ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : is it safe to eat chicken during fever
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download