Also Read : ‘ഇന്ത്യാ’ സഖ്യത്തിൽ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ, പക്ഷെ എൻഡിഎയിൽ ഒരാൾ മാത്രം; ഉദ്ധവ് താക്കറെ
ഗുവാഹത്തിയിലെ മലിഗാവിൽ നിന്നും കാമാഖ്യ ഗേറ്റിലേക്ക് 2.6 കിലോമീറ്റർ ദൈർഖ്യമുള്ള മേൽപ്പാലത്തിന്റെ ഉദ്ഘാടനസമയത്താണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അസമിലെ ഏറ്റവും വലിയ ഫ്ലൈഓവർ എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനൊപ്പം സംസ്ഥാനത്ത് ഇതുവരെ പൂർത്തിയാക്കിയ പാലങ്ങളേക്കുറിച്ചും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ 842 ചെറുതും വലുതുമായ പാലങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Shabarimala: അയ്യപ്പ ഭക്തന്റെ ഇരുമുടി കെട്ടിൽ പാമ്പ്; ദ്രുതകർമ സേന പിടികൂടി
1,000 പാലങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന വാർത്ത പങ്കുവെക്കുന്നതിൽ ശർമ്മ സംതൃപ്തി പ്രകടിപ്പിച്ചു. ഈ പദ്ധതികളെല്ലാം 2026ൽ പൂർത്തിയാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലേക്കുള്ള കവാടം എന്നായിരുന്നു ശർമ അസമിനേക്കുറിച്ച് പറഞ്ഞത്.
നീലച്ചൽ ഫ്ലൈഓവറിന്റെ നിർമാണസമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളേക്കുറിച്ചും അദ്ദേഹം വേദിയിൽ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിലാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
420 കോടി രൂപ മുടക്കിയണ് ഈ മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടി 18,000 മെട്രിക് ടൺ സിമിന്റും 20,000 ക്യൂബിക് മെട്രിക് ടൺ മണൽ, 7,500 മെട്രിക് ടൺ സ്റ്റീൽ മറ്റുൽപന്നങ്ങളും പാലത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യാൻമർ വഴി തായ്ലാൻ്ഡിലേക്ക് പാത നിർമിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഉണർവേകുന്നതാണ് പുതിയ പാലങ്ങൾ. ചരക്ക് ഗതാഗതത്തെ അടക്കം വൻ തോതിൽ സഹായിക്കുന്നതാകും പദ്ധതി.
Also Read : കാവേരി നദിജല തർക്കം; അർദ്ധരാത്രിയിൽ കർഷകർ മെഴുകുതിരി കൊളുത്തി സമരം
1,360 കിലോമീറ്റർ ദൈർഖ്യമുള്ള മോട്ടോർപാത ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുന്നു. അതിന് പുറമെ, മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Read Latest National News and Malayalam News