Also Read : 2026നുള്ളിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത് 1,000 പാലങ്ങൾ; ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടും
സെപ്റ്റംബർ 9 – 10 ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ഖ്വിയാങ് പങ്കെടുക്കുമെന്നാണ് മാധ്യമറിപ്പോർട്ട്. അതേസമയം, ഇന്ത്യയുടേയോ ചൈനയുടേയോ വക്താക്കൾ ഇതിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഷാഫി വെടിയേറ്റ് മരിച്ചതിൽ ദുരൂഹത, നടന്നത് ആസൂത്രിതമായ കൊലപാതകം; ആരോപണവുമായി ബന്ധുക്കൾ
ഇന്ത്യയിൽ വച്ച് ചൈനീസ് പ്രസിഡൻ്റും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബാലിയിൽ വച്ചായിരുന്നു ഇരു ലോകനേതാക്കളും തമ്മിൽ ചർച്ച നടത്തിയത്.
നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യുമോ എന്നാശങ്കയാണ് അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കാനുള്ള കാരണം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഷി ജിൻപിങിനെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനക്ക് എതിരെയും പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് അറിയിച്ചു.
ലോകനേതാക്കൾ എത്തുന്നതിനാൽ വൻ സുരക്ഷാ സന്നാഹമാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങും തമ്മിൽ ചർച്ച നടത്തിയിരുന്നു.
Also Read : ‘ഇന്ത്യാ’ സഖ്യത്തിൽ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ, പക്ഷെ എൻഡിഎയിൽ ഒരാൾ മാത്രം; ഉദ്ധവ് താക്കറെ
കൂടിക്കാഴ്ചയ്ക്ക് ശേഷം അരുണാചല്‍ പ്രദേശ്, അക്സായ് ചിന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയത് വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Read Latest World News and Malayalam News