തിരക്കേറുന്നു, നാളെ മുതൽ കൂടുതൽ മെട്രോ; തിങ്കൾ മുതൽ വെള്ളിവരെ അധിക സർവീസ് നടത്താൻ നമ്മ മെട്രോ; സർവീസ് പർപ്പിൾ ലൈനിൽ
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 31 Aug 2023, 4:33 pm
മെട്രോയിൽ തിരക്കേറിയതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രാവിലെയും വൈകിട്ടും വൻ നിരക്കാണ് നിലവിൽ മെട്രോ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്നത്.
ഹൈലൈറ്റ്:
- നാളെ മുതൽ കൂടുതൽ മെട്രോ സർവീസ്
- അധിക സർവീസ് തിങ്കൾ മുതൽ വെള്ളിവരെ
- സർവീസ് പർപ്പിൾ ലൈനിൽ
നാദപ്രഭു കെമ്പഗൗഡ സ്റ്റേഷൻ – മജസ്റ്റിക്, മഹാത്മാഗാന്ധി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തിദിവസങ്ങളിലെ (തിങ്കൾ – വെള്ളി) രാവിലെ തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി അധിക സർവീസുകൾ നടത്തും. സെപ്റ്റംബർ ഒന്നുമുതലാണ് അധിക ട്രിപ്പുകൾ ആരംഭിക്കുന്നത്. പർപ്പിൾ ലൈനിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സർവീസ്.
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴവരുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല്ലേർട്ട്, നാളെ ഈ രണ്ട് ജില്ലകളിലും
Shabarimala: അയ്യപ്പ ഭക്തന്റെ ഇരുമുടി കെട്ടിൽ പാമ്പ്; ദ്രുതകർമ സേന പിടികൂടി
എംജി റോഡ് സ്റ്റേഷൻ വരെ മാത്രമേ ഈ അധിക സർവീസുകൾ പ്രവർത്തിപ്പിക്കുകയുള്ളൂ. ബൈയപ്പനഹള്ളിയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ഇവിടെനിന്ന് മറ്റൊരു മെട്രോ ട്രെയിനിൽ കയറി യാത്ര തുടരണം. ‘ബൈയപ്പനഹള്ളിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് മഹാത്മാഗാന്ധി റോഡ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി അടുത്ത ട്രെയിനിൽ കയറാം.’ ബിഎംആർസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടുത്ത കാലത്തായി, പർപ്പിൾ ലൈനിൽ വലിയ തിരക്കാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും. പൊതുഗതാഗതം സുഖകരമാക്കാൻ തിരക്കിന് പരിഹാരം കാണണമെന്ന് നിരവധി യാത്രക്കാർ ബിഎംആർസിഎല്ലിനോട് അഭ്യർഥിച്ചിരുന്നു. നമ്മ മെട്രേയിൽ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റാണ് നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള. ഇതു കുറയ്ക്കണമെന്ന് സോഷ്യൽ മീഡിയയിലുൾപ്പെടെ ആവശ്യം ഉയർന്നിരുന്നു.
ഓണക്കാലത്ത് സ്റ്റാറായി ജവാൻ; റെക്കോർഡിട്ട് മദ്യവിൽപ്പന; കഴിഞ്ഞവർഷത്തെ കണക്കുകൾ മറികടന്നു
അതേസമയം ബൊമ്മസന്ദ്ര മുതൽ ആർവിറോഡ് വരെ 19.5 കിലോമീറ്റർ പാതയിലുള്ള നമ്മ മെട്രോ സർവീസ് ഡിസംബറിൽ സർവീസ് ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിസം പുറത്തുവന്നിരുന്നു. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെ 15.5 കിലോമീറ്റർ ദൂരത്തെ സ്റ്റേഷനുകളുടെ നിർമാണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക