ഫലപ്രദമായ ചർച്ചകൾക്കായാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതെന്നാണ് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഇതിന് പിന്നാലെ എന്തായിരിക്കും പ്രധാന അജണ്ടയെന്ന ചർച്ചകൾ സജീവമാകുകയായിരുന്നു. സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂർ എംപി പ്രതികരിച്ചത്.
Shabarimala: അയ്യപ്പ ഭക്തന്റെ ഇരുമുടി കെട്ടിൽ പാമ്പ്; ദ്രുതകർമ സേന പിടികൂടി
പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് കേന്ദ്രം വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകൾ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം.
ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രത്യേക സമ്മേളനവുമായി സർക്കാർ എത്തുന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്ന റിപ്പോർട്ടുകൾ ചർച്ചയ്ക്ക് ചൂടേകുകയും ചെയ്തു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.
കര്‍ഷകരെ വഞ്ചിച്ച പിണറായി ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിൽ: കെ സുധാകരന്
തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിലൂടെ പൊതുഖജനാവിൽ വലിയ ലാഭമുണ്ടാകുമെന്നും വികസനപദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നാണ് കേന്ദ്രം പറയുന്നത്. ഒറ്റ തെരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ അഞ്ചോളം അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക പാര്‍ലമെന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മാറ്റം വേണ്ടത്.