Also Read : ചൂടിന് ആശ്വാസമായി മഴ എത്തും; അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
166 വർഷത്തെ റെയിൽവേയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത റെയിൽവേ ബോർഡിന്റെ തലപ്പത്ത് എത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന തീരുമാനമെടുക്കുന്ന സ്ഥാപനമാണ് റെയിൽവേ ബോർഡ്.
Traffic Reforms: അവശ്യ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പില്ല; പ്രതിഷേധവുമായി നാട്ടുകാർ
അനിൽ കുമാർ ലഹോതിക്ക് പിൻഗാമിയായാണ് ജയ വർമ സിൻഹയെ എത്തുന്നത്. ചരക്ക്, യാത്രാ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗതാഗതത്തിന്റെ മേൽനോട്ടമാണ് ഇവർ വഹിക്കുന്നത്. സിഇഒ ആയി നിയമിക്കുന്നതിന് മുമ്പ്, റെയിൽവേ ബോർഡിൽ ട്രാഫിക് ട്രാൻസ്പോർട്ടേഷൻ അഡീഷണൽ മെമ്പർ എന്ന പദവി അവർ വഹിച്ചിരുന്നു.
അലഹബാദ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കി ജയ വർമ 1988ലാണ് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിന്റെ ഭാഗമാവുന്നത്. റെയിൽവേയിൽ തന്നെ നിരവധി വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഉത്തര – ദക്ഷിണ – കിഴക്കൻ റെയിൽവേ എന്നിങ്ങനെ വിവിധ റെയിൽവേ സോണുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, കൊമേഴ്സ്യൽ, വിജിലൻസ് തുടങ്ങി വിവിധ തലങ്ങളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്
സെപ്തംബർ ഒന്നിന് ജയ വർമ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്സണായി ചുമതലയേൽക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് സേവനകാലാവധി. ഈ വർഷം ഒഡീഷയിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ദുരന്തത്തിന് പിന്നാലെ മാധ്യമങ്ങളിലൂടെ ജയ വർമ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണമായ സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് റെയിൽവേയുടെ പൊതുമുഖമായി മാറിയത് സിൻഹയായിരുന്നു. അതിന് പുറമെ, കൊൽക്കത്തയും ബംഗ്ലാദേശിലെ ധാക്കയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി എക്സ്പ്രസിന് വേണ്ടിയും നിർണായകമായ പങ്കുവഹിച്ചത് ജയ വർമയായിരുന്നു.
Also Read : ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ന്യൂനമർദമായി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ മഴ ശക്തമാകും
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജരായി നിയമിതയായ ആദ്യ വനിത കൂടിയാണ് ജയ വർമ.
Read Latest National News and Malayalam News