ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതി തലയിലെ താരൻ പമ്പ കടക്കും
Authored by റ്റീന മാത്യു | Samayam Malayalam | Updated: 1 Sep 2023, 3:38 pm
വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ഈ താരൻ മാറ്റുന്ന ഹെയർ മാസ്ക് തയാറാക്കുന്നത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ മാത്രം മതി ഇത് ചെയ്യാൻ.
താരനകറ്റാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
താരനകറ്റാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
ഉലുവ
താരൻ മാറ്റാനുള്ള ഏറ്റവും മികച്ച വീട്ടു വൈദ്യങ്ങളിലൊന്നാണ് ഉലുവ. ഉലുവ വെറുതെ അരച്ച് തലയിൽ തേയ്ക്കുന്നത് പോലും താരൻ മാറ്റാൻ ഏറെ സഹായിക്കും. താരനെ പൂർണമായും ഇല്ലാതാക്കാനും അതുപോലെ മുടി വളർച്ച ഇരട്ടിയാക്കാനും ഉലുവ ഒരു മികച്ച പരിഹാര മാർഗമാണ്. പ്രകൃതിദത്തമായ പരിഹാരമായത് കൊണ്ട് തന്നെ പലപ്പോഴും മറ്റ് പാർശ്വഫലങ്ങളൊന്നും ഉലുവ ഉണ്ടാക്കാറില്ല. തലയോട്ടിയിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാൻ ഏറെ നല്ലതാണ് ഉലുവ.
ഒലീവ് ഓയിൽ
കേശ സംരക്ഷണത്തിൽ ഒലീവ് ഓയിലിനുള്ള പങ്ക് വളരെ വലുതാണ്. മുടി വളർത്താനുള്ള എണ്ണകളിൽ മുൻപന്തിയിൽ തന്നെ ഒലീവ് ഓയിലുണ്ട്. മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും അതുപോലെ മുടി വളർച്ചയെ ത്വരിതപ്പെടുത്താനും ഏറെ നല്ലതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ മുടിയെ പുനരുജ്ജീവിപ്പിക്കുകയും നന്നായി സംരക്ഷിച്ച് തിളക്കം നൽകുകയും ചെയ്യുന്നു.
തൈര്
താരൻ മാറ്റാനുള്ള പ്രധാന ചേരുവകളിലൊന്നാണ് തൈര്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും അതുപോലെ മുടി നന്നാക്കാനും തൈര് ഏറെ നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയെ വേരിൽ നിന്നും അതുപോലെ മുഴുവനായും സംരക്ഷിക്കും. മാത്രമല്ല മുടിയ്ക്ക് നല്ല പോഷണം നൽകാനും അതുപോലെ മുടി വളർച്ചയ്ക്ക് സഹായിക്കാനും തൈരിന് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മുടി വളരാൻ ഏറെ നല്ലതാണ്.
മാസ്ക് തയാറാക്കാൻ
മുടിയുടെ നീളത്തിന് അനുസരിച്ച് ഉലുവ എടുക്കുക. ഇത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇനി ഈ ഉലുവ അടുത്ത ദിവസം രാവിലെ എടുത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ഇതിലേക്ക തൈരും ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി വ്യത്തിയാക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക