ചെന്നൈ : വ്യത്യസ്തങ്ങളായ, ജീവിത ഗന്ധിയായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് തങ്കർ ബച്ചാൻ. ഛായഗ്രാഹകൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ‘ അഴകി ‘,’ സൊല്ല മറന്ത കഥൈ ‘ പള്ളിക്കൂടം ‘ അമ്മാവിൻ കൈപേശി ‘ , തെൻട്രൽ ‘ എന്നീ സിനിമകൾ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രഗൽഭരെ പ്രാധാന അഭിനേതാക്കളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുന്നു . ‘ കരുമേഘങ്കൾ കലൈകിൻട്രന ‘ എന്നാണ് പുതിയ സിനിമയുടെ പേര്. ” രക്ത ബന്ധങ്ങളുടെ മഹത്വം വിളിച്ചോതുന്ന ഒരു ഇതിവൃത്തമാണ് ‘കരുമേഘങ്കൾ കലൈകിൻട്രന ‘ യുടേത്. കാണികൾക്ക് രസിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതിൽ അതിഭാവുകത്വമില്ലാത്ത ജീവിതവും വൈകാരികതയും നർമ്മവുമുണ്ട്. ഒരോ മക്കളും , കുടുംബവും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. ഭാരതിരാജാ, ഗൗതം വാസദേവ് മേനോൻ, അദിതി ബാലൻ എന്നിവർ മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.” എന്നാണ് സംവിധായകൻ തങ്കർ ബച്ചാൻ സിനിമയെ കുറിച്ച് പറഞ്ഞത്.
ചിത്രത്തിൻ്റെ അണിയറയിൽ ഒട്ടേറെ പ്രഗത്ഭർ അണി നിരക്കുന്നുണ്ട്. സംവിധായകൻ എസ്. എ. ചന്ദ്രശേഖർ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകൻ ആർ. വി. ഉദയ കുമാർ, പിരമിഡ് നടരാജൻ, ഡൽഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാൻ, ബി.ലെനിൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ‘ കവി പേരരശ് ‘ വൈരമുത്തുവും സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാറും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.പി ആർ ഒ : സി.കെ.അജയ് കുമാർ. മുരളി സിൽവർ സ്റ്റാർ പിക്ചേഴ്സാണ് ‘ കരുമേഘങ്കൾ കലൈകിൻട്രന ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..