കൊച്ചി : ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ “ആവണി ” ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തുടക്കമായി. മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻ്റുമായ പി ജി ശശികുമാര വർമ്മ ആദ്യതിരി തെളിച്ചു സ്വിച്ചോൺകർമ്മം നിർവ്വഹിച്ചു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആദ്യ ക്ളാപ്പടിച്ചു. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ പങ്കെടുത്തു.
സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അഭിനയിക്കുന്നു. ബാനർ – ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം – കല്ലയം സുരേഷ്, തിരക്കഥ – മിത്തൽ പുത്തൻവീട്, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ഗാനരചന – എം ആർ ജയഗീത, രാജൻ കാർത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട, സംഗീതം – ബിനോജ് ബിനോയി, ആലാപനം – കെ എസ് ചിത്ര, നജിം അർഷാദ്, വിനിത, സീതാലക്ഷ്മി, കല- അർക്കൻ എസ് കർമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ് കടയങ്ങാട്, ചമയം – പ്രദീപ് വിതുര, കോസ്റ്റ്യും – അരവിന്ദ് കെ ആർ, അസ്സോസിയേറ്റ് ഡയറക്ടർ – ബോബൻ ഗോവിന്ദൻ, ഫിനാൻസ് കൺട്രോളർ – സണ്ണി താഴുത്തല, കോറിയോഗ്രാഫി – രേവതി ചെന്നൈ, ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഒ : അജയ് തുണ്ടത്തിൽ. കോഴിക്കോട്, ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ .
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..