Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 2 Sep 2023, 12:35 pm
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ശനിയാഴ്ച രാവിലെ 11.50നാണ് ആദിത്യ എൽ 1 കുത്തിച്ചുയർന്നത്. ആദ്യഘട്ടങ്ങൾ വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഹൈലൈറ്റ്:
- സൂര്യനെ പഠിക്കാനുള്ള സൗരദൗത്യം ആദിത്യ എൽ 1 വിക്ഷേപിച്ചു.
- പകൽ 11.50ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം.
- പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.
വിക്ഷേപണത്തിൻ്റെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. നിശ്ചയിച്ച പ്രകാരമുള്ള സമയമായ ശനിയാഴ്ച 11.50ന് 1480,7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽ വി – എക്സ്എൽ സി 57 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായതായി ഐഎസ്ആഒ അറിയിച്ചു.
ശബരിമല വിഷയത്തിൽ വഞ്ചിക്കപ്പെട്ടെന്ന് ജനങ്ങൾ പറഞ്ഞു
ഭൂമിയിൽ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ 1 എത്തുക. ഇവിടെ നിന്നാകും സൂര്യന പഠിച്ച് വിവരങ്ങൾ കൈമാറുക. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെവെച്ച് ആദിത്യ റോക്കറ്റിൽ നിന്ന് വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ നാല് തവണകളായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. വിക്ഷേപണത്തിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു.
Updating…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക