കുവൈത്ത് സിറ്റി> കൊടും ചൂടിന്റെ സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം അവസാനിച്ചതായി മാനവ വിഭവശേഷി അതോറിറ്റി അറിയിച്ചു . ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ആയിരുന്നു ഇതിൻ്റെ കാലയളവ് . പകൽ 11 മുതൽ വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്കുണ്ടായിരുന്നത് .ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയതായി മാൻപവർ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു.
പരിശോധനകളിൽ 362 സൈറ്റുകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത് .ഇവിടെ നിന്ന് 580 തൊഴിലാളികൾ ഉച്ചസമയത്ത് ജോലി ചെയ്തതായും കണ്ടെത്തി . നിയമലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി .തൊഴിൽ സമയങ്ങൾ കുറക്കാതെയും നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് തുറസ്സായ സ്ഥലത്ത് ഉച്ച ജോലി വിലക്ക് നടപ്പാക്കിയത് .അന്താരഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാൻ കുവൈത്ത് ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..