ഫുജൈറ> ഒമാനിലെ ആദ്യ ബജറ്റ് എയർ ലൈനായ സലാം എയർ, യു.എ.ഇലെ ഫുജൈറ അന്തരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഒക്ടോബര്‍ 2 മുതൽ കോഴിക്കോട് അന്തരാഷ്ട്ര വിമാനതാവളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലുമായിരിക്കും പ്രതിവാര സർവീസുകൾ നടത്തുക. മസ്കത്ത് വഴി ആയിരിക്കും സർവീസ് ആരംഭിക്കുക.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. മേഖലയിലെ വർദ്ധിച്ചു വരുന്ന വിമാന യാത്ര ആവശ്യം നിറവേറ്റുന്നതിനും സാമ്പത്തിക വിനോദ സഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാവുന്നതാണ് യാത്ര വിമാനങ്ങളുടെ സർവ്വീസ് നടത്താനുള്ള തീരുമാനം.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 19.50 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 03:20 ന് കോഴിക്കോട് എത്തും . കോഴിക്കോട് നിന്ന് പ്രാദേശിക സമയം 04:20 ന് പുറപ്പെട്ടു പ്രാദേശിക സമയം 09:50 ന് ഫുജൈറയിൽ എത്തിച്ചേരും. സലാം എയർ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..