പുതിയ ദേശീയപാത യാഥാർഥ്യമായാൽ നിരവധി ആദിവാസി ഗ്രാമങ്ങളിലും മറ്റ് പലപ്രദേശങ്ങളിലും വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ഉദുമൽപെട്ടിൽ അവസാനിക്കുന്ന രീതിയിൽ ദേശീയപാത നിർമ്മിക്കണമെന്നാണ് ആവശ്യം.
PandTColony: പിആൻഡ്ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം
പെരുമ്പാവൂർ, കോതമംഗലം പിഡബ്ല്യുഡി റോഡ് (പഴയ ആലുവ – മൂന്നാർ രാജപാത) വഴി ചേലാട്, കീരംപാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, കുഞ്ചിയാർ, കൂന്ത്രപ്പുഴ, കുറത്തിക്കുടി, ട്രൈബൽ കോളനി, മാങ്കുളം, പെരുമ്പാൻകുത്ത്, അമ്പതാം മൈൽ, നല്ലതണ്ണി, കല്ലാർ, ടി എസ്റ്റേറ്റ്, മൂന്നാർ, മറയൂർ, ചിന്നാർ വഴി ഉദുമൽപെട്ടുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത.
റോഡ് നിർമ്മാണം യാഥാർഥ്യമായാൽ ഗതാഗതം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, മികച്ച സ്കൂളുകളിലേക്കും കോളേജുകളിലേക്കും പഠനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇന്നും അപ്രാപ്യമായിട്ടുള്ള നിരവധി ആദിവാസി ഗ്രാമങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ദേശീയപാത യാഥാർഥ്യമായാൽ ഇത് ഇടുക്കി, എറണാകുളം ജില്ലകളിലെ കാർഷിക-വാണിജ്യ മേഖലക്ക് ഉത്തേജനം നൽകും. അവികസിത മേഖലകളിൽ അതിവേഗം വികസനമെത്താനുള്ള മാർഗമായി ഈ പാത മാറുമെന്നാണ് ജനപ്രതിനിധികളും വിശ്വസിക്കുന്നത്. ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമായി മാറും.