കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് കേന്ദ്രം നിയമിച്ച സമിതിയിലെ അംഗങ്ങൾ.
PandTColony: പിആൻഡ്ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം
കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്വാളിനെ സമിതിയിലെ പ്രത്യേക ക്ഷണിതാവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളും അതിനുള്ള പ്രശ്നങ്ങളുമാണ് സമിതി പരിശോധിക്കുന്നത്.
ഈ സമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കേന്ദ്രം അവതരിപ്പിക്കുക. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദേശം. നിയമ മന്ത്രാലയത്തിന്റെ സഹായത്തോടെയാകും സമിതി പ്രവർത്തിക്കുക. നേരത്തെ പലതവണ ഉയർന്നുവന്ന ആവശ്യമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ വരുത്തേണ്ടതുണ്ടോ?, ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ തുടങ്ങിയ വിഷയങ്ങളും സമിതി പരിശോധിക്കുക.