വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുത്തൻ വന്ദേ ഭാരത് പാലക്കാട് ഡിവിഷന് കൈമാറിയത്. എന്നാൽ, റൂട്ട് സംബന്ധിച്ച് സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നെന്നാണ് റിപ്പോർട്ട്. ചെന്നൈ ബേസിൻ ബ്രിഡ്ജ് യാർഡിലാണ് ഇപ്പോൾ ഈ വന്ദേ ഭാരതുള്ളത്. റൂട്ട് സംബന്ധിച്ച് തീരുമാനമാകുന്നതുവരെ ട്രെയിൻ ഇവിടെ തന്നെ നിർത്തിയിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
KK Shailaja teacher about Puthuppally election: യുഡിഎഫ് തുടർച്ചയായി ഭരിച്ച പുതുപ്പളളിയിൽ മാറ്റമുണ്ടോ?
അതേസമയം ദക്ഷിണ റെയിൽവേയ്ക്കൊപ്പം അനുവദിച്ച മറ്റ് രണ്ട് വന്ദേ ഭാരത് റേക്കുകൾ ചെന്നൈ ഐസിഎഫിൽ നിന്ന് അതത് സോണുകളിലേക്ക് എത്തിച്ചു കഴിഞ്ഞു. ട്രെയിൻ കൊണ്ടുവരാനായി ചെന്നൈയിൽ എത്തിച്ചേർന്ന മംഗളൂരു ക്യാരിയേജിൽനിന്നുള്ള എൻജിനീയർമാർ ഇപ്പോഴും ഇവിടെ തുടരുകയാണ്. അതേസമയം മംഗളൂരു പിറ്റ് ലൈനിൽ വൈദ്യുതി പരിശോധന ഉൾപ്പെടെയുള്ളവ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
കേരളത്തിൽ മാത്രം വന്ദേ ഭാരത് സർവീസ് നടത്തുന്നതിനെതിരെ വിവിധ ഡിവിഷനുകൾ ഉയർത്തിയ എതിർപ്പുകളാണ് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുന്നത്. നിലവിൽ ആറ് റൂട്ടുകളാണ് ഈ വന്ദേ ഭാരതിനായി പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോട്ടയം എന്നിവയാണ് ഇതിൽ മുന്നിലുള്ളത്.
മേനകയ്ക്കും അരൂരിനും മെട്രോ സാധ്യത? ആലോചനകൾ നിരവധി, ആദ്യം അങ്കമാലി എന്ന നിലപാടിൽ കെഎംആർഎൽ
ഇതിനുപുറമെ മംഗളൂരു – കോയമ്പത്തൂർ, ഗോവ – എറണാകുളം, മംഗളൂരു – ഗോവ റൂട്ടുകളും ദക്ഷിണ റെയിൽവേയുടെ പരിഗണനയിലുണ്ട്. റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് ശേഷമേ പുതിയ വന്ദേ ഭാരതിന്റെ റൂട്ട് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ.