ശനിയാഴ്ചയില്ല, റൂട്ട് ഇങ്ങനെ; ഒഡീഷയുടെ രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് മോദി; ഒപ്പം ട്രാക്കിലിറങ്ങുമോ കേരളത്തിന്റെ പുത്തൻ ട്രെയിൻ?
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 4 Sep 2023, 8:32 am
പാലക്കാട് ഡിവിഷന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ചെന്നൈ ബേസിൻ ബ്രിഡ്ജ് യാർഡിലാണ് ഇപ്പോഴുമുള്ളത്. റൂട്ടിൽ അന്തിമ തീരുമാനമാകാത്തതും, ഫ്ലാഗ് ഓഫിന് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കാത്തതുമാണ് കാരണമെന്നാണ് റിപ്പോർട്ട്.

ഹൈലൈറ്റ്:
- ഒഡീഷയുടെ രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫിനൊരുങ്ങി
- ട്രാക്കിലിറങ്ങുമോ കേരളത്തിന്റെ പുത്തൻ ട്രെയിൻ
- പുത്തൻ വന്ദേ ഭാരത് ചെന്നൈയിൽ തുടരുന്നു
ഒഡീഷയുടെ പുതിയ വന്ദേ ഭാരതിന്റെ സർവീസ് പുരി – ഭൂവനേശ്വർ- കട്ടക് – അംഗുൽ റൂർക്കേല റൂട്ടിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു വന്ദേ ഭാരതുകൾക്ക് സമാനമായി ആഴ്ചയിൽ ആറ് ദിവസം തന്നെയാകും ഈ ട്രെയിനും സർവീസ് നടത്തുക. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും ഈ സർവീസ്. ഖുർദ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, കേരെജംഗ, സംബൽപൂർ സിറ്റി, ജാർസുഗുദ എന്നിവിടങ്ങളിലാകും വന്ദേ ഭാരതിന്റെ സ്റ്റോപ്പ്.
ചാണ്ടിയോ ജെയ്ക്കോ? പുതുപ്പള്ളി വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ഏഴ് സ്ഥാനാർഥികൾ
Meenmutty Waterfalls: വിതുര കല്ലാർ – മീൻമൂട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്താൻ കഴിയുന്ന രീതിയിൽ മുഴുവൻ പാതയും നവീകരിച്ച ശേഷമാണ് റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. രാവിലെ 5 മണിക്ക് പുരിയിൽ നിന്ന് സർവീസ് ആരംഭിച്ച് ഉച്ചയ്ക്ക് 12:45ന് റൂർക്കേലയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെയുള്ള സർവീസ് 2:10ന് റൂർക്കേലയിൽനിന്ന് ആരംഭിച്ച് രാത്രി 9:40ന് പുരിയിൽ എത്തിച്ചേരും. ഭൂവനേശ്വറിൽ 5 മിനിറ്റും മറ്റു സ്റ്റേഷനുകളിൽ 2 മിനിറ്റുമാണ് ട്രെയിൻ നിർത്തുക.
അതേസമയം ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വന്ദേ ഭാരതിന്റെ അന്തിമ റൂട്ട് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. റേക്ക് ഇപ്പോഴും ചെന്നൈയിൽ തുടരുകയാണ്. ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതാണ് തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്.
മംഗളൂരു – എറണാകുളം റൂട്ടിലാകും വന്ദേ ഭാരത് സർവീസ് നടത്തുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ സെമി ഹൈ സ്പീഡ് ട്രെയിൻ ഗോവയിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വരുംദിവസങ്ങളിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക