റിയാദിൽനിന്നും രാത്രി 12.40നു പുറപ്പെട്ട് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തും. പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നത് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.
Food Poison: നാദാപുരത്ത് ഭക്ഷ്യ വിഷബാധ മൂന്ന് പേർ ആശുപത്രിയിൽ
Also Read: കളംമാറ്റി ചവിട്ടിയത് വെറുതെയായില്ല; ടൂറിസം മേഖലയിൽ വൻ കുതിപ്പിൽ സൗദി
അതേസമയം, വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ജസീറ എയര്‍വേയ്സ്. 169 റിയാല്‍ മുതലാണ് വിമാന ടിക്കറ്റ് ലഭിക്കുന്നത്. കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഓഫർ നിരക്ക് വരുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവർക്ക് നിരക്ക് ലഭിക്കും. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലി ആണ് നിരക്ക് വരുന്നത്. കൊച്ചിയിലേക്ക് 349 റിയാലും, ബെംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക് വരുന്നത്.
റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍ വരുന്നതെങ്കിൽ ഹൈദരാബാദിലേക്ക് 229 റിയാല്‍ ആണ് നിരക്ക് വരുന്നത്. ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, മുംബൈ 169 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.
നവയുഗം അൽഹസയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷവും ഓണസദ്യയും വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളിൽ പ്രവാസികളും കുടുംബങ്ങളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. ശോഭ അൽ സല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എം എ വാഹിദ് കരിയറ, ജമാൽ വല്ല്യപ്പള്ളി, നിസാം കൊല്ലം, ബിനു കുഞ്ഞ്, സഹീർഷാ, കൃഷ്ണൻ പേരാമ്പ്ര, കെ കെ രാജൻ. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സന്തോഷ് വലിയാട്ടിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ രുചികരമായ ഓണസദ്യയും, പ്രവാസി കുടുംബസംഗമവും ഓണാഘോഷങ്ങൾക്ക് മറ്റു കൂട്ടി. അൽഹസ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശീൽ കുമാർ, സിയാദ്, ജലീൽ, നിസാർ, അഖിൽ, ഷിബു താഹിർ, ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read Latest Gulf News and Malayalam News