കഞ്ഞിവെളളത്തില്‍ അല്പം ഉപ്പ്, നാച്വറല്‍ എനര്‍ജി ഡ്രിങ്ക്….
Authored by സരിത പിവി | Samayam Malayalam | Updated: 4 Sep 2023, 2:25 pm
കഞ്ഞിവെള്ളത്തില്‍ അല്പം ഉപ്പിട്ട് കുടിയ്ക്കുന്നത് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ.
കഞ്ഞിവെള്ളവും ഉപ്പും
നാച്വറല്‍ എനര്‍ജി ഡ്രിങ്ക് എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് കഞ്ഞിവെള്ളവും ഉപ്പും. ഇത് ശരീരത്തിന് പെട്ടെന്ന് തന്നെ ഊര്‍ജം നല്കുന്നു. വെയിലേറ്റ് വരുന്ന ക്ഷീണം തീര്‍ക്കാനും തളര്‍ച്ച മാറ്റാനും ദാഹം അകറ്റാനുമെല്ലാം ഏറെ ഗുണം നല്കുന്ന ഒന്നാണ് ഇത്. വിശപ്പ് കുറയ്ക്കാനും ഉപ്പിട്ട കഞ്ഞിവെള്ളം ഏറെ നല്ലതാണ്. പനിയുള്ളപ്പോഴും മറ്റും ഇതേറെ നല്ലതാണ്. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഈ വെള്ളം ഗുണം നല്‍കും.
കുട്ടികളിലെ തലകറക്കം മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകരുത്
കുട്ടികളിലെ തലകറക്കം മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകരുത്
മസില് ആരോഗ്യത്തിന്
മസില് ആരോഗ്യത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് ഉപ്പിട്ട കഞ്ഞിവെള്ളം എന്നത്. കഞ്ഞിവെള്ളം അമിനോ ആസിഡ് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മസിലിന് ഉറപ്പ് നല്കാന് സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ പ്രോട്ടീനും അന്നജവുമെല്ലാം അടങ്ങിയിട്ടുണ്ട്.
കുടല് ആരോഗ്യത്തിന്
കുടല് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇത് നല്ല ശോധന നല്കാന് സഹായിക്കുന്നു. ഇതിലെ ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്‍ദി എന്നിവ മാറാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം ഏറെ ഗുണകരമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക