ഉപ്പ് അമിതമായി കഴിച്ചാൽ ഈ പ്രശ്നങ്ങളുണ്ടാവും, സൂക്ഷിച്ചോളൂ
Authored by റ്റീന മാത്യു | Samayam Malayalam | Updated: 4 Sep 2023, 1:22 pm
ശരീരത്തിലേക്ക് ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് എത്തുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മുതൽ കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിൽ വരെ ഉപ്പിൻ്റെ അംശമുണ്ട്.
പക്ഷെ ഈ ഉപ്പിൻ്റെ ഉപയോഗം നല്ലതാണോ എന്ന് എപ്പോഴെങ്കിലും ഇവർ ചിന്തിക്കാറുണ്ടോ? ചില ആളുകൾക്ക് എല്ലാത്തിനും ഒരൽപ്പം കൂടുതൽ ഉപ്പ് കഴിക്കുന്ന സ്വഭാവമുണ്ട്. എന്നാൽ ഈ അമിതമായ ഉപ്പിൻ്റെ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇവർ മറന്ന് പോകാറുണ്ട്. സോഡിയം എന്ന് ഘടകം ശരീരത്തിൽ കൃത്യമായി എത്തുന്നത് ഉപ്പിലൂടെ ആണ് എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
രക്തസമ്മർദ്ദം
ഉപ്പ് അധികമായി കഴിക്കുന്നത് രക്തസമ്മർദ്ദം കൂട്ടാൻ പ്രധാന കാരണമാകും. അമിതമായ ഉപ്പിൻ്റെ ഉപയോഗം രക്തക്കുഴലുകളെ സമ്മർദ്ദത്തിലാക്കുന്നു. ജീവിതശൈലി മാറിയതോടെ പലരും ടിന്നിലുള്ളതും പായ്ക്കറ്റിലുള്ളതുമായ ഭക്ഷണങ്ങളാണ് അമിതമായി ഉപയോഗിക്കുന്നത്. ഇതിൽ എല്ലാം ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അമിതമായുള്ള ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ബിപി കൂട്ടാൻ കാരണമാകും.
ഓസ്റ്റിയോപൊറോസിസ് തടയാൻ എന്തെല്ലാം ചെയ്യാം
ഓസ്റ്റിയോപൊറോസിസ് തടയാൻ എന്തെല്ലാം ചെയ്യാം
ഓസ്റ്റിയോപൊറോസിസ്
എല്ലിനെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. അമിതമായ ഉപ്പിൻ്റെ ഉപയോഗം പലപ്പോഴും എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കുന്നു. ഉപ്പ് ധാരാളമായി കഴിക്കുന്നത് ചെറിയ തോതിൽ ശരീരത്തിൽ നിന്ന് കാൽസ്യത്തെ പുറന്തള്ളുന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ ഇരിക്കുമ്പോൾ പലപ്പോഴും കാൽസ്യം ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട പോയേക്കാം. മൊത്തത്തിലുള്ള ആരോഗ്യത്തിന് എപ്പോഴും ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
വൃക്ക തകരാറിലാക്കും
അമിതമായ ഉപ്പിൻ്റെ ഉപയോഗം വ്യക്കയെയും മോശമായി ബാധിക്കാറുണ്ട്. കിഡ്നിയുടെ പ്രവർത്തനത്തിന് ഉപ്പ് ഒരു ശത്രുവായി മാറാം. ഇത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ശരീരത്തിൽ നിന്ന് വെള്ളം അരിച്ച് കളയാനുള്ള വ്യക്കയുടെ പ്രവർത്തനത്തെ ആണ് അമിതമായ ഉപ്പിൻ്റെ ഉപയോഗം ബാധിക്കുന്നത്. ഉപ്പ് കൂടുന്നത് അനുസരിച്ച് ഇത് പുറന്തള്ളാനായിരിക്കും വ്യക്കയുടെ ശ്രമം. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
ഹൃദ്രോഗം
ഉപ്പിൻ്റെ ഉപയോഗം ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കുന്നു. ഹൃദയത്തെയും അതുപോലെ രക്തകുഴലുകളെയും സമ്മർദ്ദത്തിലാക്കുന്നതാണ് അമിതമായി ഉപ്പിൻ്റെ ഉപയോഗം. ഇത്തരത്തിലുള്ള പ്രശ്നം ഹൃദയാഘാതം പോലുള്ള മാരക പ്രശ്നങ്ങളിലേക്ക് നയിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ഉപ്പിൻ്റെ ഉപയോഗം ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക