Samayam Malayalam | Updated: 4 Sep 2023, 3:11 pm
ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ സ്ഥാപനങ്ങളുടെ വിഭാഗമനുസരിച്ച് 60 ശതമാനം മുതല്‍ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്. ആകെ ജീവനക്കാരുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ വിഭാഗങ്ങള്‍ നിര്‍ണയിക്കുന്നത്.
ഹൈലൈറ്റ്:
- സൗദിവല്‍ക്കരണ ക്വാട്ടകള്‍ പാലിക്കാത്തതിനുള്ള പിഴത്തുക പരിഷ്കരിച്ചു
- ചില കേസുകളില്‍ 20,000 റിയാല്‍ പിഴ 3,000 ആയി കുറച്ചു
- സുരക്ഷ, ശമ്പള മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള പിഴയിലും കുറവ്
അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സൗദി തൊഴില്‍മന്ത്രാലയ വര്‍ഗീകരണമനുസരിച്ച് എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. 21 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലും 20 അല്ലെങ്കില്‍ അതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ വരിക.
GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
പ്രധാന മാറ്റങ്ങള്‍
- സൗദിവല്‍ക്കരണ ക്വാട്ട പാലിക്കാതെയുള്ള നിയമനം: സൗദിവല്‍ക്കരണ ക്വാട്ടകള്‍ പാലിക്കാതിരിക്കുകയോ സൗദികള്‍ക്ക് സംവരണം ചെയ്ത തസ്തികയില്‍ വിദേശികളെ നിയമിക്കുകെ ചെയ്യുന്നതിനുള്ള പിഴകള്‍ പരിഷ്കരിച്ചു. കാറ്റഗറി എ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഈ നിയമലംഘനത്തിന് 8,000 റിയാലാണ് ഈടാക്കുക. കാറ്റഗറി ബിയില്‍ ഈ പിഴ 4,000 റിയാലും കാറ്റഗറി സിയില്‍ 2,000 റിയാലുമായിരിക്കും.
- സുരക്ഷാ മുന്‍കരുതലുകള്‍: തൊഴിലാളികളുടെ സംരക്ഷണം, സുരക്ഷ, തൊഴില്‍പരമായ ആരോഗ്യം എന്നിവ പാലിക്കാത്തതുമായി ബന്ധപ്പെട്ട പിഴകള്‍ പരിഷ്കരിച്ചു. എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് പിഴ 10,000 റിയാലായിരുന്നത് 5,000 റിയാലായി കുറച്ചു. കാറ്റഗറി ബി 5,000 ആയിരുന്നത് 2,500 ആയും കാറ്റഗറി സി 2,500 ല്‍ നിന്ന് 1,500 ആയും കുറച്ചിട്ടുണ്ട്.
- തൊഴില്‍സൗഹൃദ അന്തരീക്ഷമൊരുക്കല്‍: തൊഴിലിടങ്ങളില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒരുക്കാത്തതുമായി ബന്ധപ്പെട്ട പിഴകള്‍ പുനഃക്രമീകരിച്ചു. എ കാറ്റഗറി പിഴ 5000ല്‍ നിന്ന് 1000 റിയാലാക്കി. കാറ്റഗറി ബി 2,000 ആയിരുന്നത് പരമാവധി 500 വരെയും കാറ്റഗറി സി 1,000 ആയിരുന്നത് 300 വരെയും ആയി നിജപ്പെടുത്തി.
- പ്രതികൂല കാലാവസ്ഥയില്‍ തൊഴിലെടുപ്പിക്കല്‍: ആവശ്യമായ സുരക്ഷാ നടപടികളില്ലാതെ കടുത്ത വേനല്‍ പോലുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യിച്ചാല്‍ മൂന്ന് വിഭാഗങ്ങളിലും 1,000 റിയാലായിരിക്കും പിഴ.
- മെഡിക്കല്‍ ആനുകൂല്യങ്ങള്‍: ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കുള്ള പിഴയും കുറയും. എ കാറ്റഗറിയില്‍ 1,000 റിയാലും ബി കാറ്റഗറിയില്‍ 500 റിയാലും സി കാറ്റഗറിയില്‍ 300 റിയാലുമാണ് ഇനി ചുമത്തുക.
- ബാലവേലയും പ്രസവാവധിയും: പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് നിയമിക്കുന്നതിനുള്ള പിഴയില്‍ വമ്പിച്ച കുറവാണ് വരുത്തിയത്. എ വിഭാഗത്തിന് ഇത് 2,000 റിയാലാക്കി. പ്രസവശേഷം ആറാഴ്ചയ്ക്കുള്ളില്‍ സ്ത്രീകളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 1,000 റിയാല്‍ പിഴ ചുമത്തും.
- സൗദികള്‍ക്ക് നീക്കിവച്ച ജോലികളില്‍ വിദേശികളെ നിയമിക്കല്‍: ഈ നിയമം ലംഘിക്കുന്ന എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് 1,000 റിയാലായിരിക്കും പിഴ. ബി, സി വിഭാഗങ്ങള്‍ക്ക് യഥാക്രമം 5,000, 2,500 റിയാലും.
- മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കല്‍: മന്ത്രാലയത്തിന് തെറ്റായി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ 20,000 റിയാല്‍ പിഴ ചുമത്തിയിരുന്നത് 3,000 ആക്കി.
- തൊഴില്‍ വിവേചനം: വിവേചനപരമായ നിയമനരീതികള്ക്കുള്ള പിഴ വെട്ടിച്ചുരുക്കി. കാറ്റഗറി എയക്ക് 3,000 റിയാല്‍. കാറ്റഗറി ബിക്ക് 2,000. കാറ്റഗറി സി 1,000.
- ശമ്പള വിതരണം: നിശ്ചിത സമയപരിധിക്കുള്ളില്‍ സൗദി കറന്‍സിയില്‍ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 300 റിയാല്‍ പിഴ ഈടാക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക