പച്ചനിറത്തിലുള്ള ബോർഡുകളിൽ വലിയ അക്ഷരങ്ങളിൽ സ്ഥലങ്ങളുടെ പേരുകൾ; അൽഐനിലെ സൂചന ബോർഡുകൾ മാറ്റിസ്ഥാപിച്ചു തുടങ്ങി
ദൂരെനിന്ന് സ്ഥലങ്ങളുടെ പേരുകൾ കാണാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ബോർഡുകൾ വെച്ചിരിക്കുന്നത്.
ഹൈലൈറ്റ്:
- ദുബായ്, അബുദാബി റോഡുകളിലേക്ക് പോകുന്ന ഭഗത്തേക്ക് കൂടുതൽ ബോർഡുകൾ സ്ഥാപിച്ചു.
- പച്ചനിറത്തിലുള്ള ബോർഡുകളിൽ വലിയ അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്.
പച്ചനിറത്തിലുള്ള ബോർഡുകളിൽ വലിയ അക്ഷരങ്ങളിലാണ് ഇപ്പോൾ സ്ഥലങ്ങളുടെ പേരുകൾ എഴുതിയിരിക്കുന്നത്. പകലും രാത്രിയിലും ദൂരെനിന്ന് സ്ഥലങ്ങളുടെ പേരുകൾ കാണാൻ സാധിക്കും. ബോർഡുകൾ വ്യക്തമായി കാണുന്നതിന് ഇത് യാത്രക്കാരെ സഹായിക്കും.
പലപ്പോഴും പഴബോർഡുകൾ മറ്റു എമിരേറ്റിൽ നിന്നും വരുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ദുബായ്, അബുദാബി റോഡുകളിലേക്ക് പോകുന്ന ഭഗത്തേക്ക് പലപ്പോഴും ബോർഡുകൾ കാണില്ലായിരുന്നു. മിക്ക ബോർഡുകളും വലിയ രീതിയിൽ അപകടം ഉണ്ടാക്കുന്ന തരത്തിലാണ് നിന്നിരുന്നത്. നടപ്പാതകളെ ഒഴിവാക്കിയാണ് പുതിയ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് കാണാൻ സാധിക്കുന്ന തരത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
Kerala High Court: ഹൈക്കോടതിയിൽ നാടകീയ രംഗം; കൈഞരമ്പ് മുറിച്ച് കാമുകൻ
Also Read: സൗദിയിൽ മലയാളിക്ക് 7 മാസം തടവും നാടുകടത്തലും; കാരണം വാഹനത്തിൽ സൂക്ഷിച്ചത് ചെറിയ ഒരു സാധനം!!
റോഡ് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പഴയ ബോർഡുകൾക്ക് പകരം 20,000 ബോർഡുകളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. 45 ശതമാനം അടയാള ബോർഡുകളും മാറ്റിസ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം അൽഐൻ നഗരസഭ അധികൃതർ അറിയിച്ചിരുന്നു.
അൽഐനിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകൾക്കും നേരത്തെ തന്നെ പേരുകൾ നൽകി മാറ്റി സ്ഥാപിച്ചിരുന്നു. പഴയ ബോർഡുകൾ എല്ലാം എടുത്തുമാറ്റിയാണ് പുതിയ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന റൗണ്ട് എബൗട്ടുകൾ എല്ലാം മാറ്റി സ്ഥാപിക്കുന്നുണ്ട്. പല ഇടത്തും സിഗ്നലുകൾ ഇല്ല. ഇതെല്ലാം മാറ്റി സ്ഥാപിക്കുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. സിഗ്നലുകൾ നഗരത്തിലെ പല ഭാഗത്തും എത്തുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകും.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക