വെറും രണ്ടേ രണ്ട് ചേരുവകൾ മതി മുടി നല്ല അടിപൊളിയായിട്ട് തിളങ്ങും
Authored by റ്റീന മാത്യു | Samayam Malayalam | Updated: 4 Sep 2023, 10:26 pm
വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന രണ്ട് ചേരുവകൾ മാത്രം മതി മുടിയുടെ ഭംഗി കൂട്ടാൻ.
മുടികൊഴിച്ചിൽ
പല പെൺകുട്ടികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. എന്തുകൊണ്ടാണ് മുടി കൊഴിയുന്നതെന്ന് കണ്ടുപിടിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം മുടി കൊഴിഞ്ഞ് പോകാറുണ്ട്. മറ്റ് ചിലർത്ത് അശ്രദ്ധ മൂലമായിരിക്കാം. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകി നല്ല രീതിയിൽ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ മുടിയിൽ ഓയിൽ മസാജ് ചെയ്യുക. അതുപോലെ മുടിയിഴകൾ വ്യത്തിയാക്കാനും പോഷിപ്പിക്കാനും ഹെയർ മാസ്കുകളും ഇടാവുന്നതാണ്.
വരണ്ട മുടിക്ക് പരിഹാരം ഇവിടെ ഉണ്ട്
വരണ്ട മുടിക്ക് പരിഹാരം ഇവിടെ ഉണ്ട്
ചെമ്പരത്തി
പണ്ട് കാലം മുതലെ മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്ക്കും ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ് ചെമ്പരത്തി. പൂവ് മാത്രം അല്ല ചെമ്പരത്തിയുടെ ഇലയും കായുമൊക്കെ മുടിയ്ക്ക് ഏറെ നല്ലതാണ്. പ്രകൃതിദത്തമായ ഷാംപൂവായി പലരും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. മുടി പൊട്ടി പോകുന്നത്, മുടി വരണ്ട് പോകുന്നത്, മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഏറെ നല്ലതാണ് ചെമ്പരത്തി.
തേങ്ങാപ്പാൽ
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേങ്ങാപ്പാലിലുണ്ടെന്ന് തന്നെ പറയാം. മുടിയിഴകൾക്ക് വേരുകളിൽ നിന്ന് പോഷണം നൽകാൻ സഹായിക്കുന്ന ലോറിക് ആസിഡ് തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ ഏറെ നല്ലതാണ്. ഇതിലുള്ള പല ധാതുക്കളും വൈറ്റമിനുകളും മുടിയിഴകൾക്ക് നല്ല കരുത്തും ഭംഗിയും നൽകുന്നതാണെന്ന് തന്നെ പറായം. മുടിയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും തേങ്ങാപ്പാലിനോട് നോ പറയാൻ പാടില്ല.
മാസ്ക് തയാറാക്കാൻ
എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടുവരുന്ന ചെമ്പരത്തിയാണ് ഈ മാസ്കിലെ പ്രധാന ചേരുവ. ചെമ്പരത്തി ഉണക്കി പൊടിച്ച് എടുത്തത് അൽപ്പം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും വേണമെങ്കിൽ അൽപ്പം നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക