പച്ച പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണ്, ഗുണങ്ങൾ അറിയാമോ
Authored by റ്റീന മാത്യു | Samayam Malayalam | Updated: 5 Sep 2023, 12:47 pm
വീട്ടിലെ പറമ്പിൽ വളരെ സുലഭമായി കണ്ടു വരുന്നതാണ് പപ്പായ. ധാരാളം ആരോഗ്യ ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സുഗമമാക്കാൻ ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മലബന്ധം എന്നിവ അകറ്റുന്നതിന് പപ്പായ കഴിക്കാവുന്നതാണ്. പപ്പായയിൽ നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും സുഗമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം
ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം
അമിതഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കുന്ന പല ഘടകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പെയ്ൻ, ചിമോപാപ്പൈൻ എന്നീ ഘടകങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി നിങ്ങളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
പലരെയും അലട്ടുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. ഒരു പ്രായമെത്തി കഴിഞ്ഞാൽ പ്രമേഹം ഇല്ലാത്തവരായി ആരും കാണില്ല. പ്രമേഹത്തെ നിയന്ത്രിക്കാൻ പലപ്പോഴും മരുന്നുകൾ കഴിക്കുന്നവരാണ് പല ആളുകളും. ഇൻ്റർനാഷണൽ ജേണൽ ഓഫ് മോളിലക്യൂലാർ സയൻസ് അനുസരിച്ച് പപ്പായ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സാധിക്കും. ബീറ്റാ കോശങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനർത്ഥം
വൈറ്റമിൻ
ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷന്റെ ഒരു പഠനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, തക്കാളി, കാരറ്റ് എന്നിവയെ അപേക്ഷിച്ച് പപ്പായയിൽ ഉയർന്ന അളവിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. അങ്ങനെ, വിറ്റാമിൻ ഉള്ളടക്കത്തിൽ ഒരു കുറവും ഇല്ലെന്ന് ഇത് ഉറപ്പാക്കുന്നു.മാത്രമല്ല നാരുകൾ, വൈറ്റമിൻ, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക