Authored by സരിത പിവി | Samayam Malayalam | Updated: 5 Sep 2023, 11:04 pm
താരന് പരിഹാരമായി ചെയ്യാവുന്ന ചില നാടന്‍ വൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിച്ച് നോക്കൂ, ഗുണമുണ്ടാകും.
-
മുട്ടവെള്ള
മുട്ടവെള്ള ഇതിന് നല്ലൊരു വഴിയാണ്. മുട്ടവെള്ള പതച്ച് കുളിയ്ക്കുന്നതിന് 15 മിനിറ്റ് മുന്‍പ് മുടിയില്‍ പുരട്ടി കഴുകാം.
-
നാരങ്ങാനീര്
നാരങ്ങാനീര് നല്ലതാണ്. എന്നാല്‍ ഇത് നേരിട്ട് ഉപയോഗിയ്ക്കരുത്. ഇത് നേര്‍പ്പിച്ച് ഉപയോഗിയ്ക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് മുടി കഴുകാം.
-
ചീവയ്ക്കാപ്പൊടി
ചീവയ്ക്കാപ്പൊടി ഏറെ നല്ലതാണ്. ഇത് കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം.
-
ഉലുവാ
ഉലുവാ മാസ്ക് ഗുണം നല്‍കും. ഇത് കുതിര്‍ത്ത് അരച്ച് മുട്ടയുടെ വെള്ളയും നാലഞ്ച് തുള്ളി നാരങ്ങാനീരും കലര്‍ത്തി പുരട്ടാം.
-
ആര്യവേപ്പില
ആര്യവേപ്പില രാത്രി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ ഇതുപയോഗിച്ച് കഴുകുന്നത് ഗുണം നല്‍കും.
-
കഞ്ഞിവെള്ളവും
പുളിപ്പിച്ച കഞ്ഞിവെള്ളവും നല്ലതാണ്. ഇതില്‍ ചീവയ്ക്കാപ്പൊടിയോ ആര്യവേപ്പിലയോ ഉലുവയോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്.
-
പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍
പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍, തൈര് പോലുള്ളവ കഴിയ്ക്കാം. നട്സ്, ഒമേഗ 3 ഫാററി ആസിഡുകള്‍, ഒലീവ് ഓയില്‍ എന്നിവയെല്ലാം കഴിയ്ക്കാം.