പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്; മോദിയുടെ കുറിപ്പിൽ ‘ഇന്ത്യയില്ല’, എതിർപ്പ് ശക്തമാക്കി കോൺഗ്രസ്
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 6 Sep 2023, 6:34 am
രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ കത്തിലെ പ്രസിഡൻ്റ് ഓഫ് ഭാരത് എന്ന പരാമർശം തുടങ്ങിവച്ച വിവാദത്തിനിടെ സമാനമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്
ഹൈലൈറ്റ്:
- രാഷ്ട്രപതിയുടെ ‘പ്രസിഡൻ്റ് ഓഫ് ഭാരത്’ പരാമർശം.
- സമാനമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
- പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനക്കുറിപ്പിൽ ഭാരത് എന്ന് പരാമർശം.
രാജ്യത്തിൻ്റെ പേര് മാറുമോ? ഇന്ത്യ വെട്ടി ഭാരത് എന്നാക്കാൻ നീക്കം, സൂചന നൽകി രാഷ്ട്രപതിയുടെ ക്ഷണക്കത്ത്
ഇന്തോനേഷ്യയിൽ നടക്കുന്ന 20-ാമത് ആസിയാൻ – ഇന്ത്യ ഉച്ചകോടിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തിൻ്റെ ഇന്ത്യ എന്ന് പേര് ഭാരത് എന്നാക്കുമെന്ന ആരോപണം കൂടുതൽ ശക്തമായി. ഇത്തരത്തിലുള്ള കുറിപ്പിൽ സാധാരണ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്തുക.
Puthuppally Election : പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പൂർത്തിയായി; പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. ഇരുപതാമത് ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിൽ എത്തും. 6, 7 തീയതികളിൽ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലാണ് സമ്മേളനം. ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്.
മോദിയുടെ ദക്ഷിണാഫ്രിക്കൻ, ഗ്രീസ് സന്ദർശനങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി എന്നതിന് പകരം പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാഷ്ട്രപതി ദ്രൗപതി മുർമു ‘പ്രസിഡൻ്റ് ഓഫ് ഭാരത്’ എന്ന പേരിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്കുള്ള ക്ഷണക്കത്തിൽ നടത്തിയ പരാമർശമാണ് ‘ഭാരത്’ എന്ന പേരിലുള്ള പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
അർധനഗ്നമായ നിലയിൽ ഓഗ്രേയുടെ മൃതദേഹം കുളിമുറിയിൽ; കുത്തേറ്റത് കഴുത്തിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
രാജ്യത്തിൻ്റെ പേരുമാറ്റം ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എതിർപ്പുകൾ ശക്തമാണെങ്കിലും ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കി രേഖകളിൽ ചേർക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക. ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന വാക്ക് നീക്കം ചെയ്യാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക