Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 6 Sep 2023, 9:40 am
ആഴ്ചകൾക്ക് മുൻപ് നായയുടെ കടിയേറ്റ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച പതിനാലുകാരൻ പേവിഷബാധയേറ്റു മരിച്ചു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി പോലീസ്
ഹൈലൈറ്റ്:
- പതിനാലുകാരൻ പേവിഷബാധയേറ്റു മരിച്ചു.
- ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്.
- എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസ് ആണ് മരിച്ചത്.
പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്; മോദിയുടെ കുറിപ്പിൽ ‘ഇന്ത്യയില്ല’, എതിർപ്പ് ശക്തമാക്കി കോൺഗ്രസ്
ഒന്നരമാസം മുൻപാണ് കുട്ടിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ഭയം മൂലം കുട്ടി ഈ വിവരം വീട്ടുകാരെ അറിയിച്ചില്ല. ഭക്ഷണം കഴിക്കാതിരിക്കുകയും സെപ്തംബർ ഒന്നിന് അസാധാരണമായി പെരുമാറാൻ തുടങ്ങിയതോടെ മാതാപിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ച വിവരം കുട്ടി കുടുംബാംഗങ്ങളോട് പറഞ്ഞത്. കുട്ടിക്ക് ഇരുട്ട് ഭയമാകുകുകയും ഭയന്നു വിറച്ച് ഉച്ചത്തിൽ ബഹളം വെക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ പറഞ്ഞു.
Thiruvananthapuram Incident: ബന്ധുവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങൾ പോലീസ് പിടിയിൽ
പേവിഷബാധയേറ്റതിൻ്റെ ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ഷഹ്വാസിനെ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും വൈകാതെ മടങ്ങി. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കുട്ടിയെ എത്തിച്ചുവെന്ന് പോലീസ് പറഞ്ഞു. ഈ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആംബുലൻസിൽ ഗാസിയാബാദിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
അർധനഗ്നമായ നിലയിൽ ഓഗ്രേയുടെ മൃതദേഹം കുളിമുറിയിൽ; കുത്തേറ്റത് കഴുത്തിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. തെരുവുനായ്ക്കൾ ഉൾപ്പെടെ നിരവധി നായ്ക്കൾക്ക് ഇവർ ഭക്ഷണം നൽകുകയും വളർത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ യുവതിക്ക് നോട്ടീസ് അയച്ചു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക