ഇന്ത്യ സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കീരീടാവകാശി ഇന്ത്യയില്‍ നിന്ന് മടങ്ങുക.
GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
എംബിഎസിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സൗദി രാഷ്ട്രീയകാര്യ-സാമ്പത്തികകാര്യ സഹമന്ത്രി സൗദ് അല്‍ സാത്തി കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു. മുമ്പ് ഇന്ത്യയില്‍ അംബാസഡറായി സേവനമനുഷ്ടിച്ചിരുന്ന അല്‍ സാത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് സെക്രട്ടറി ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
അടുത്തിടെ ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് ഈദ് അല്‍ഹുസൈനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ മേഖലയിലുമുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സൗദിയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈന ഇടനിലക്കാരനായതിനു ശേഷമുള്ള എംബിഎസിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ് വരാനിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കിരീടാവകാശിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇത്തവണത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഊര്‍ജം, സുരക്ഷ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയായേക്കുമെന്നാണ് കരുതപ്പെടുന്നത്.
യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
അതിനിടെ കിരീടാവകാശിയുടെ സന്ദര്‍ശനത്തിനായി പാകിസ്ഥാന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 2019 ഫെബ്രുവരിയില്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്ഥാനിലേക്കും പോയിരുന്നു. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശന വേളയില്‍ പാകിസ്ഥാനിലേക്ക് പോയേക്കുമെന്ന് സൂചനയുണ്ട്. അവസാന നിമിഷമായിരിക്കും ഇത് സംബന്ധിച്ച തീരുമാനം പുറത്തുവരിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ എംബിഎസ് പാകിസ്താന് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.