ഇന്ത്യയെന്നത് ‘ഭാരത്’ എന്നാക്കുന്നതിൽ ഭരണഘടനാപരമായ എതിർപ്പില്ലെന്നും എന്നാൽ ഇന്ത്യയെന്ന പേര് ഒഴിവാക്കുന്ന മണ്ടത്തരം കേന്ദ്രസർക്കാർ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ശശി തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെയും പ്രതികരണം രേഖപ്പെടുത്തിയത്.
‘ഈ റൂട്ടിൽ വന്ദേ ഭാരത് ഉടനെത്തും’; പൊതുവേദിയിൽ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
അലയൻസ് ഫോർ ബെറ്റർമെന്റ്, ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോർ ടുമോറോ (Alliance for Betterment, Harmony And Responsible Advancement for Tomorrow) ‘ഭാരത്’ എന്ന് പ്രതിപക്ഷ സഖ്യത്തിന് പേരിട്ടാൽ ഭരണപക്ഷം ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കും എന്നാണ് ശശി തരൂരിന്റെ പ്രതികരണം.
ഇന്ത്യയുടെ പേരുമാറ്റാൻ കേന്ദ്രം തയ്യാറെടുക്കുന്നെന്ന പ്രചരണം തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനീഷ്യ യാത്ര സംബന്ധിച്ച വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് ഉള്ളത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത്.
ന്യൂനമർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
അതേസമയം ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റുന്നത് സംബന്ധിച്ച വിവാദത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്നേഹമാണെന്നും സ്നേഹം ഉയര്ന്നുപറക്കട്ടെയെന്നുമാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കുറിച്ചത്.