ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും; സമയക്രമം ഇങ്ങനെ
Jeddah madinah road map: തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയിലാണ് അടച്ചിടുക.
ഹൈലൈറ്റ്:
- വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക.
- നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്.
ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്. വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഖുറൈശ് റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തിരിഞ്ഞു പോകണം എന്നാണ് മുൻസിപാലിറ്റി അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നത്. എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.
Cat Missing: കാണാതായ പൂച്ചയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ
Also Read: പരിധിയിൽ കവിഞ്ഞ പണ ഇടപാട്; ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്
മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നു
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പതിനെട്ടാമത് ജി 20 ഉച്ചകോടി ഇത്തവണ ഇന്ത്യയിലാണ് നടക്കുന്നത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബർ 11ന് ഔദ്യോഗിക സന്ദർശനം നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിക്കും വേണ്ടി ഇവർ ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജയശങ്കർ എക്സിലൂടെ പങ്കുവെച്ചിരുന്നു.
2019 ഫെബ്രുവരിയിലാണ് മുഹമ്മദ് ബിൻ സൽമാൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് അദേഹം പാകിസ്ഥാനും സന്ദർശിച്ചാണ് മടങ്ങിപോയത്. ഇത്തവണ ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും പുതിയ റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല. പുതിയ പ്രഖ്യാപനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കും.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക